NEWS

വടക്കൻകേരളത്തിൽ ഭൂമിക്കടിയിലെ ധാതുനിക്ഷേപം: സർവേക്ക് വിമാനങ്ങളെത്തി; ഭൂനിരപ്പിൽനിന്ന് 120 മീറ്റർ ഉയർന്നുപറക്കും


കാസർകോട് ∙ വടക്കൻകേരളത്തിൽ ഭൂമിക്കടിയിലെ ധാതുനിക്ഷേപ സാധ്യത കണ്ടെത്തുന്നതിനുള്ള എയ്റോ ജിയോഫിസിക്കൽ സർവേക്കുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) വിടിഎഎസ്‌യു, വിടിഐഐസി എന്നീ രണ്ടു ചെറുവിമാനങ്ങൾ കണ്ണൂർ വിമാനത്താവളത്തിലെത്തി. 15 ദിവസത്തേക്കു വിമാനം ഇവിടെ പാർക്ക് ചെയ്യുന്നതിന് അനുമതി നേടിയിട്ടുണ്ട്. ഈമാസം 15 വരെ വിമാനം ഇവിടെ സർവേ നടത്തും. ഭൂനിരപ്പിൽനിന്ന് 80–120 മീറ്റർ വരെ മാത്രം ഉയർന്ന് മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വിമാനം പറക്കും. തോറിയം, യുറേനിയം, മഗ്നീഷ്യം തുടങ്ങി വിവിധ ധാതുക്കളുടെ പര്യവേഷണത്തിനു സാധ്യതയുള്ള മേഖലകൾ കണ്ടെത്തുകയാണു ലക്ഷ്യം. വിമാനത്തിൽ ഘടിപ്പിച്ച റേഡിയോ സ്പെക്ട്രോ മെട്രിക് സെൻസറുകൾ ശേഖരിക്കുന്ന കാന്തിക, റേഡിയോ മെട്രിക് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ധാതുസാധ്യതയുള്ള മേഖലകൾ മാപ്പ് ചെയ്യും. തുടർന്നു ഭൂതല പരിശോധനയും വിശദ പര്യവേഷണവും നടത്തും. ജിഎസ്ഐയുടെ കീഴിൽ ബെംഗളൂരുവിലുള്ള റിമോട്ട് സെൻസിങ് ആൻഡ് ഏരിയൽ സർവേസ് വിഭാഗമാണ് സർവേക്കു നേതൃത്വം നൽകുന്നത്. പൈലറ്റുമാരും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെ കണ്ണൂരിലെത്തിയിട്ടുണ്ട്. 


Fashion ⏭️

Back to top button