NEWS

സുപ്രീംകോടതിയിൽ ആദ്യമായി കേരളത്തിന് ഒരു സീനിയർ സ്റ്റാൻഡിംഗ് കോൺസൽ: എംആർ രമേശ് ബാബുവിനെ നിയമിച്ച് സർക്കാ‌ർ

അഡ്വക്കേറ്റ് എംആർ രമേശ് ബാബു

ന്യൂഡൽഹി: സുപ്രീംകോടതിയിൽ ആദ്യമായി കേരളത്തിന് ഒരു സീനിയർ സ്റ്റാൻഡിംഗ് കോൺസൽ. പ്രമുഖ അഭിഭാഷകനായ എംആർ രമേശ് ബാബുവിനെയാണ് സീനിയർ സ്റ്റാൻഡിംഗ് കോൺസലായി സംസ്ഥാനമന്ത്രിസഭാ യോഗം നിയമിച്ചത്.

സർക്കാരുമായി ബന്ധപ്പട്ട പ്രധാനപ്പെട്ട കേസുകളുടെ ഏകോപന ചുതല രമേശ് ബാബുവിന് ആയിരിക്കുമെന്നാണ് സൂചന. മാത്രമല്ല അന്തർസംസ്ഥാന നദീതർക്ക കേസുകളിൽ സുപ്രീംകോടതിയിൽ ഹാജരാകുന്നതും രമേശ് ബാബുവായിരിക്കും. നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ് രമേശ് ബാബു. ഇതിനുമുമ്പ് 2001-2006, 2011-2016 എന്നീ കാലയളവുകളിൽ കേരള സർക്കാരിന്റെ സുപ്രീം കോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സംസ്ഥാനസർക്കാരിനുവേണ്ടി കേസുകളിൽ ഹാജരാകാൻ നാല് സ്റ്റാൻഡിംഗ് കോൺസൽമാരെയും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചു. അഭിഭാഷകരായ പിഎസ് സുൽഫിക്കർ അലി, അൽജോ കെ ജോസഫ്, മർസൂഖ് തങ്ങൾ, ജെയിംസ് പി തോമസ് എന്നിവരെയാണ് സ്റ്റാൻഡിംഗ് കോൺസൽമാരായി നിയമിച്ചിരിക്കുന്നത്.

English Summary

The Kerala State Cabinet has appointed M.R. Ramesh Babu as the state’s first Senior Standing Counsel in the Supreme Court. He will coordinate major government-related cases and represent the state in inter-state river dispute matters. Babu previously served as Kerala’s Standing Counsel for two terms. Additionally, four other advocates—P.S. Zulfikar Ali, Aljo K. Joseph, Marzooq Thangal, and James P. Thomas—were appointed as Standing Counsels.
RELATED TOPICS: MR RAMESH BABU, KERALA SENIOR STANDING COUNSEL, SUPREMECOURT, KERALA GOVERNMENT


Source link
NEWS

Read News

Read News✅

Back to top button