NEWS

കള്ളാടി മണ്ണിടിച്ചിൽ: ഭോപ്പാൽ കമ്പനിയുടെ ഓഹരി നഷ്ടത്തിൽ, പാലക്കാട്ടെ സ്മാർട് സിറ്റിയുടെ നിർമാണവും ഇതേ കമ്പനിക്ക്, എന്താണ് ദിലിപ് ബിൽഡ്കോൺ?


കള്ളാടി-ആനക്കാംപൊയിൽ തുരങ്കപാതയുടെ നിർമാണ ചുമതലയുള്ള ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ കമ്പനിക്ക് ഓഹരി വിപണിയിലും തിരിച്ചടി. പദ്ധതി പ്രദേശത്ത് ഇന്നലെയുണ്ടായ മണ്ണിടിച്ചിൽ കമ്പനിയുടെ പിഴവു മൂലമല്ലെന്നും ജൂലൈയിലെ അധിക മഴയാണ് വില്ലനെന്നുമാണ് കമ്പനി ഓഹരി വിപണിയിൽ നടത്തിയ ഫയലിങിൽ അറിയിച്ചത്. എന്നാൽ ദിലീപ് ബിൽഡ്കോൺ ഓഹരികൾ ഇന്നും ഇടിഞ്ഞു. ഓഹരിയൊന്നിന് 427.40 രൂപയെന്ന നിലയിൽ കമ്പനിയുടെ ഓഹരികൾ വ്യാപാരം തുടങ്ങിയത്. അൽപനേരത്തിനുള്ളിൽ രണ്ടു ശതമാനത്തോളം ഇടിഞ്ഞു. ഉച്ചയ്ക്ക് 12ന് 1.20 ശതമാനം നഷ്ടത്തിലാണ് ഓഹരികൾ. ഇന്നലെയും ഓഹരി ഇടിഞ്ഞിരുന്നു. എന്താണ് ദിലിപ് ബിൽഡ്കോൺ11,317 കോടിയുടെ വരുമാനം


Source link

Back to top button