CINEMA

‘വിവാഹത്തിന് മുൻപ് ഞാനൊരു പ്ലേബോയ് ആയിരുന്നു, എത്ര ബന്ധങ്ങൾ  ഉണ്ടായിട്ടുണ്ടെന്ന്  എണ്ണാൻ  പോലും  കഴിയില്ല’


റാം കപൂർ (photo credit: Facebook )

താനൊരു ‘പ്ലേ‌ബോയ്’ ആയിരുന്നുവെന്ന് വെളിപ്പെടുത്തി സീരിയൽ നടൻ റാം കപൂർ. പ്രമുഖ റിയാലിറ്റി ഷോയായ ‘ലോക്ക് അപ്പ്’ സീസൺ രണ്ടിൽ പങ്കെടുത്തപ്പോൾ ഒരു മത്സരാത്ഥി അദ്ദേഹത്തോട് എത്ര പ്രണയബന്ധങ്ങളുണ്ടായിരുന്നുവെന്ന് ചോദിച്ചു. ഇതിന് മറുപടിയായിയാണ് റാം കപൂർ ഇക്കാര്യം പറഞ്ഞത്. വിവാഹത്തിന് മുൻപ് താനൊരു പ്ലേബോയ് ആയിരുന്നുവെന്നും വിവാഹത്തിനുശേഷം എല്ലാം മാറിമറിഞ്ഞെന്നും താരം വ്യക്തമാക്കി.

‘തന്റെ ഭാര്യ ഗൗതമി ജീവിതത്തിലേക്ക് വരുന്നതിനുമുൻപ് എണ്ണാൻ കഴിയാത്തത്ര പ്രണയബന്ധങ്ങൾ എനിക്ക് ഉണ്ടായിരുന്നു. മുൻപ് ഒരു പ്ലേബോയി ആയിരുന്നു. എത്ര ബന്ധങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് എണ്ണാൻ പോലും കഴിയില്ല. എന്നാൽ വിവാഹത്തിനുശേഷം എല്ലാം മാറിമറിഞ്ഞു. തന്നെ വിവാഹം കഴിക്കാൻ ഗൗതമി തീരുമാനിച്ചപ്പോൾ എന്റെ ഒരു സുഹൃത്ത് ഗൗതമിയെ വിളിച്ച് എന്തിനാണ് റാമിനെ വിവാഹം കഴിക്കുന്നത് അവന് കുറെ പ്രണയബന്ധങ്ങൾ ഉണ്ടെന്ന് മുന്നറിയിപ്പ് നൽകിയതും ഞാൻ ഇപ്പോൾ ഓർക്കുന്നു. പക്ഷേ ആ സുഹൃത്ത് അങ്ങനെ പറഞ്ഞതിൽ എനിക്ക് വിഷമമില്ല’- അദ്ദേഹം വ്യക്തമാക്കി.

2000ൽ ‘ഘർ ഏക് മന്ദിർ’ എന്ന ടെലിവിഷൻ പരിപാടിയുടെ സെറ്റിൽ വച്ചാണ് റാം കപൂ‌റും ഗൗതമിയും കണ്ടുമുട്ടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും 2003ൽ വിവാഹിതരാകുകയും ചെയ്തു.


RELATED TOPICS: RAM KAPOOR, RAM KAPOOR PLAYBOY, RAM KAPOOR RELATIONSHIPS, CELEBRITY RELATIONSHIP CONFESSION


Source link

Back to top button