BUSINESS
വന്ദേ ഭാരത് ഔട്ട്? ഇനി ‘വന്ദേ മെട്രോ’; ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ; പ്രവർത്തനം ഇങ്ങനെ!

Indian Railway: ലോകത്തെ ഏറ്റവും വലിയ ഗതാഗത സൗകര്യങ്ങളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ ഇന്ത്യൻ റെയിൽവേയുടെ പഴഞ്ചൻ രീതികൾ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് ഒരു അവസാനമായത് വന്ദേ ഭാരത് ട്രെയിനുകളുടെ വരവോടെയാണ്. എന്നാൽ നിലവിൽ വന്ദേ ഭാരതും ഔട്ടാവുകയാണ്. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഹൈഡ്രജൻ ട്രെയിൻ ആണ്. ഇന്ത്യൻ റെയിൽവേയിൽ വലിയ വിപ്ലവത്തിന് തുടക്കമിടാൻ പോകുന്ന ഹൈഡ്രജൻ ട്രെയിനുകളെക്കുറിച്ചാണ് (Hydrogen Trains) ഇന്നു നമ്മൾ നോക്കുന്നത്. ഹൈഡ്രജൻ ട്രെയിനുകളുടെ പ്രവർത്തനം എങ്ങനെ? രാജ്യത്തിനുണ്ടാകുന്ന നേട്ടങ്ങൾ, അവയുടെ ഇന്ധനം തുടങ്ങിയ കാര്യങ്ങൾ അറിയാം. എന്താണ് ഹൈഡ്രജൻ ട്രെയിൻ? പ്രവർത്തനം എങ്ങനെ?പരമ്പരാഗത ഡീസൽ എൻജിനുകൾക്ക് പകരം ഹൈഡ്രജൻ ഫ്യുവൽ സെല്ലുകൾ (Hydrogen Fuel Cells) ഉപയോഗിച്ചാകും ഈ നൂതന ട്രെയിനുകളുടെ പ്രവർത്തനം. ഹൈഡ്രജനും, ഓക്‌സിജനും തമ്മിൽ രാസപ്രവർത്തനത്തിൽ ഏർപ്പെടുകയും, ഇതിലൂടെ വലിയ തോതിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഈ വൈദ്യുതി ഉപയോഗിച്ചാണ് ട്രെയിന്റെ മോട്ടോർ പ്രവർത്തിക്കുന്നത്. ഈ പ്രവർത്തനത്തിന്റെ ഉപോൽപ്പന്നം ശുദ്ധമായ ജലബാഷ്പവും, ചൂടും മാത്രമാണ്. അതിനാൽ ഈ ട്രെയിനുകൾ പരിസ്ഥിതി സൗഹൃദമാണ്.എന്താണ് ഇന്ധനം? നിർമ്മാണം എങ്ങനെ?ദ്രവീകൃത ഹൈഡ്രജൻ (Liquid Hydrogen) ആണ് ഈ ട്രെയിനുകളിൽ ഇന്ധനമായി ഉപയോഗിക്കുന്നത്. ട്രെയിന്റെ മുകളിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ടാങ്കുകളിലാകു, ഇവ സൂക്ഷിക്കുക. വാട്ടർ ഇലക്ട്രോലിസിസ് വഴിയാകും ഈ ഇന്ധനം നിർമ്മിക്കുക. വൈദ്യുതി ഉപയോഗിച്ച് ഹൈഡ്രജനും, ഓക്‌സിജനുമായി വേർതിരിച്ച് ഹൈഡ്രജൻ നിർമ്മിക്കുന്ന രീതിയാണിത്. ഈ ഇലക്ട്രോലിസിസ് പ്രക്രിയയ്ക്കായി സൗരോർജ്ജം, കാറ്റാടി ഊർജ്ജം തുടങ്ങിയ പുനഃരുപയോഗ ഊർജ്ജ സ്രോതസുകളിൽ നിന്നുള്ള വൈദ്യുതി ഉപയോഗിക്കും. അതിനാൽ തന്നെ ഈ ഇന്ധനത്തെ ‘ഗ്രീൻ ഹൈഡ്രജൻ’ എന്നു വിശേഷിപ്പിക്കുന്നു. രാജ്യത്ത് എന്ന് സർവീസ് തുടങ്ങും?ഇന്ത്യൻ റെയിൽവേയുടെ അറിയിപ്പുകൾ പ്രകാരം രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഹരിയാനയിലെ ജിന്ദ് – സോനിപത് (Jind-Sonipat) റൂട്ടിലാകും ആദ്യ പരീക്ഷണ ഓട്ടം. ഇതിനു ശേഷം ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ, നീലഗിരി മൗണ്ടൻ റെയിൽവേ, കൽക്ക- ഷിംല തുടങ്ങിയ റൂട്ടുകളിലും ‘വന്ദേ മെട്രോ’ എന്ന പേരിൽ ഈ ട്രെയിനുകൾ സർവീസ് ആരംഭിക്കാൻ പദ്ധതിയുണ്ട്.രാജ്യത്തിന്റെ നേട്ടങ്ങൾ എന്തൊക്കെ?ഇന്ത്യൻ റെയിൽവേയുടെ ഹരിത മുഖമാകും ഈ ട്രെയിനുകൾ. ആഗോളതലത്തിൽ ഇന്ത്യ ഉയർത്തിയിരിക്കുന്ന കാർബൺ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ പ്രോജക്ടിന് വലിയ പങ്കുണ്ട്. കാർബൺ പുറന്തള്ളൽ പൂർണ്ണമായും ഇല്ലാതാക്കുന്നതിനാൽ ആഗോളതാപനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഇത് വലിയ കരുത്താകും. റെയിൽവേയ്ക്ക് ഡീസൽ ഇറക്കുമതി ചെയ്യാനായി ചിലവഴിക്കുന്ന കോടിക്കണക്കിന് രൂപ ലാഭിക്കാം. ഇത് രാജ്യത്തിന്റെ ബാലൻഷീറ്റുകൾ ശക്തമാക്കും. വിദേശ കരുതൽ ശേഖരം കൂടുതൽ ശക്തമാകും. ഇന്ത്യൻ രൂപയുടെ മൂല്യം വർധിക്കും. ഡീസൽ എൻജിനുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ട്രെയിനുകൾ വളരെ കുറഞ്ഞ ശബ്ദം മാത്രമേ ഉണ്ടാക്കൂ. ഇത് യാത്ര കൂടുതൽ സുഖകരമാക്കുന്നു. ഇതോടെ ഇലക്ട്രിക് ലൈനുകളോട് ഇന്ത്യൻ റെയിൽവേയ്ക്ക് വിടപറയാം. നിലവിൽ വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി വർഷംതോറും കോടികളാണ് സർക്കാർ ചെലവാക്കുന്നത്.
Read News


