NEWS

കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചു വിടൽ; മാനേജ്മെന്റുമായി മന്ത്രി ബിന്ദു കൃഷ്ണ ചർച്ച നടത്തും


തിരുവനന്തപുരം∙ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിന്റെ നടപടിക്ക് എതിരെ സംസ്ഥാന സർക്കാരും തൊഴിൽ വകുപ്പും കഴിയുന്ന എല്ലാ ഇടപെടലും നടത്തുന്നുണ്ടെന്ന് തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ. കൂട്ട പിരിച്ചുവിടലിൽ സംസ്ഥാന സർക്കാർ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ട്. വിവരം അറിഞ്ഞ ഉടൻ കമ്പനി അധികൃതരുമായി ലേബർ ഓഫിസർ ഉമാ തോമസ് എംഎൽഎയുടെ സാന്നിധ്യത്തിൽ സംസാരിച്ചു. റീജനൽ ലേബർ ഓഫിസറും ചർച്ചകളിൽ പങ്കാളിയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ പിരിച്ചുവിട്ട നടപടി തൽക്കാലം മരവിപ്പിച്ചു എന്ന് മാനേജ്മെന്റ്  അറിയിച്ചത്. എന്നാൽ നൽകിയ ഉറപ്പിന് വിപരീതമായ കാര്യമാണ് തൊട്ടടുത്ത ദിവസം നടന്നത്. തൊഴിൽ വകുപ്പ് തുടർ ചർച്ചകൾ അവസാനിപ്പിച്ചിട്ടില്ല. നാളെ ലേബർ കമ്മിഷണർ കമ്പനിയിൽ എത്തും. തുടർന്ന് ജൂലൈ 10ന് തൊഴിൽ മന്ത്രി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. 


Source link

Back to top button