CINEMA

സാമന്തയുമായി കൈകോർക്കാൻ സോണി ലിവ് തമിഴ്


സാമന്ത.

100 കോടി ക്ളബിലേക്ക് മാ ഇൻടി ബംഗാരം

സാമന്തയും സോണി ലിവ് തമിഴും ഒന്നിക്കുന്നു. പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പുതിയ സംരംഭത്തിന് ഇരുവരും കൈകോർക്കുന്നതെന്നാണ് സൂചന. പുതിയ തുടക്കങ്ങളും വ്യത്യസ്തമായ പരീക്ഷണങ്ങളും ഏറ്റെടുത്ത സാമന്ത, തന്റെ കരിയറിലെ മറ്റൊരു ശ്രദ്ധേയ അധ്യായത്തിന് തുടക്കമിടാനൊരുങ്ങുകയാണ്. ധീരമായ തീരുമാനങ്ങളിലൂടെയും വൈവിധ്യമാർന്ന തിരഞ്ഞെടുപ്പുകളിലൂടെയും എന്നും ശ്രദ്ധ നേടിയ താരത്തിന്റെ പുതിയ നീക്കവും ഇതിനകം തന്നെ ആരാധകർക്കിടയിൽ കൗതുകമുണർത്തി കഴിഞ്ഞു.

“മാറ്റങ്ങളെ സ്വീകരിക്കാനും യാത്രയെ വിശ്വസിക്കാനും പുതിയ തുടക്കങ്ങളെ സ്വാഗതം ചെയ്യാനും ഈ വർഷം എന്നെ പഠിപ്പിച്ചെന്ന് സാമന്ത പറഞ്ഞു . സോണി ലിവ് തമിഴിനൊപ്പം ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ട്. ഞങ്ങൾ വളരെ ആവേശകരമായ ഒന്നിനുവേണ്ടി പ്രവർത്തിക്കുകയാണ്. അത് ഉടൻ എല്ലാവരുമായി പങ്കുവക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” സാന്തയുടെ വാക്കുകൾ.

അതേസമയം കരിയറിലും ജീവിതത്തിലും ഒരേ പോലെ തിളങ്ങുകയാണ് സാമന്ത. ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് സാമന്തയും ഭർത്താവ് രാജ് നിധി മോരുവും. സാമന്ത നായികയായ മാ ഇൻടി ബംഗാരം ആഗോളതലത്തിൽ 100 കോടി ക്ളബിൽ കയറാൻ ഒരുങ്ങുന്നു . തെലുങ്കിൽ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ വനിത കേന്ദ്രീകൃത ചിത്രമായി ‘മാ ഇൻടി ബംഗാരം മാറുകയാണ്. ‘ ബി.വി. നന്ദിനി റെഡ്ഡി സംവിധാനം ചെയ്ത ചിത്രം സാമന്തയുടെ കരിയർ ഗ്രാഫ് മാറ്റി വരച്ചു. സാമന്തയുടെ നിർമ്മാണ കമ്പനിയായ ട്രലാല മൂവിംഗ് പിക്ചേഴാസാണ് നിർമ്മാണം. രണ്ടാം ഭാഗത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.


Source link

Back to top button