NEWS

ആരു കല്യാണം കഴിച്ചാലും പ്രസിഡന്റ് ഞാൻ തന്നെ; സ്വിഫ്റ്റ്– കെൽസ് വിവാഹത്തെ ട്രോളി വൈറ്റ്ഹൗസ്


ടെയ്‌ലർ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിന്റെയും വിവാഹത്തെ ട്രോളിനുള്ള ആയുധമാക്കി വൈറ്റ് ഹൗസ്. ന്യൂയോർക്കിലെ മാഡിസൺ സ്ക്വയറിൽ നടന്ന വിവാഹത്തിനു ശേഷം പുറത്തുപ്രദർശിപ്പിച്ചിരുന്ന ഇലക്ട്രോണിക് ബിൽബോർഡിൽ ‘JUST&T Married’ എന്നു പ്രദർശിപ്പിച്ചിരുന്നു. അധികം വൈകാതെ അതേ ബോർഡിന്റെ ചിത്രത്തിൽ ചെറിയ മാറ്റം വരുത്തി വൈറ്റ് ഹൗസിന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ നിന്നൊരു പോസ്റ്റ്; ‘Trump Is Your President’ എന്ന്! അത് സംഭവിച്ചു എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. തീർന്നില്ല, സ്വിഫ്റ്റിന്റെ ‘എറാസ് ടൂർ’ ആൽബത്തിന്റെ ചിത്രത്തോട് സാമ്യം തോന്നുന്ന രീതിയിൽ, അമേരിക്കയുടെ ചരിത്രത്തിലെ പ്രധാന ചരിത്ര നേട്ടങ്ങളുടെ ഇടയിൽ താൻ മുഷ്ടി ചുരുട്ടി നിൽക്കുന്ന ചിത്രവും ട്രംപ് പങ്ക് വച്ചിരുന്നു. 2024 ലെ തിരഞ്ഞെടുപ്പിൽ കമലാ ഹാരിസിനെ പിന്തുണച്ചതു മുതൽ ട്രംപിന്റെ നോട്ടപ്പുള്ളിയാണ് സ്വിഫ്റ്റ്.


Source link

Back to top button