NEWS
ഭാര്യയുടെ മരണ ശേഷം പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് പരാതി: പിതാവ് അറസ്റ്റിൽ

അടൂർ ∙ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെ അറസ്റ്റ് ചെയ്തു. 47 വയസ്സുകാരനായ അടൂർ സ്വദേശിയാണ് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായത്. പെൺകുട്ടി അമ്മയ്ക്കും അച്ഛനുമൊപ്പം വിദേശത്തായിരുന്നു.2020ൽ അമ്മ രോഗം ബാധിച്ചു മരിച്ചു. അമ്മയുടെ മരണ ശേഷം പിതാവ് പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. 8–ാം ക്ലാസിൽ പഠിക്കുമ്പോൾ വിദേശത്തു വച്ചാണ് ആദ്യം പീഡിപ്പിച്ചതെന്നും പിന്നീട് നാട്ടിൽ എത്തിയ ശേഷവും പീഡനം തുടർന്നതായും മൊഴിയിൽ പറയുന്നു.
Source link


