NEWS

തീക്കട്ടയിൽ ഉറുമ്പ്! കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ മോഷണം; അഞ്ചരപവൻ സ്വർണം കവർന്നു


കൊല്ലം∙ കൊല്ലത്ത് പൊലീസ് ക്വാർട്ടേഴ്സിൽ പട്ടാപ്പകൽ മോഷണം. നന്ദാവനം എ.ആർ. ക്യാംപിലെ സിപിഒ ആയ മുബാറക്കിന്റെ ക്വാർട്ടേഴ്സിലാണ് മോഷണം നടന്നത്. ജോലിക്കു പോയിരുന്ന മുബാറക്കും ഭാര്യയും വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചര പവൻ സ്വർണം നഷ്ടപ്പെട്ടതായി രണ്ടെത്തി. കൊല്ലം ഈസ്റ്റ് പൊലീസ് അന്വേഷണമാരംഭിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.


Source link

Back to top button