SPORTS
ആർച്ചറെ സിക്സർ തൂക്കി വൈഭവിന് രാജ്യാന്തര അരങ്ങേറ്റം; അവസാന ഓവറുകളിൽ ‘തിലക്’ ഷോ, ഇന്ത്യ 190/7

മാഞ്ചസ്റ്റർ ∙ കൗമാര വിസ്മയം വൈഭവ് സൂര്യവംശി രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 191 റൺസ് വിജയലക്ഷ്യം. ഇഷാൻ കിഷൻ (49), അഭിഷേക് ശർമ (43), ക്യാപ്റ്റൻ ശ്രേയസ് അയ്യർ, (37), അവസാന ഓവറുകളിൽ തകർത്തടിച്ച തിലക് വർമ (11 പന്തിൽ പുറത്താകാതെ 24 റൺസ്) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തത്.മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും ശ്രേയസ് അയ്യർ ചേർന്ന് 42 പന്തിൽ 65 റൺസെടുത്തു. അവസാന ഓവറുകളിൽ തിലക് വർമയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ശിവം ദൂബെ (5), അക്സർ പട്ടേൽ (2), ഹർഷിത് റാണ (6) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഇംഗ്ലണ്ടിനു വേണ്ടി സാം കറൻ മൂന്നു വിക്കറ്റും ജോഫ്ര ആർച്ചർ, വിൽ ജാക്സ്, ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റും നേടി.
Source link


