NEWS
‘ആശയക്കുഴപ്പത്തിൽ സംഭവിച്ച തെറ്റ്’; അക്ഷരപ്പിശക് ട്രോളായി, മറുപടിയുമായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം∙ ആശംസ കുറിക്കുന്നതിനിടെ അക്ഷരപ്പിശക് പറ്റിയത് ട്രോളായതിൽ മറുപടിയുമായി മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി. എഴുതുന്നതിനിടയിൽ ചുറ്റും ആളുകൾ സംസാരിക്കുന്നത് കേട്ടപ്പോഴുണ്ടായ ഒരു ചെറിയ ആശയക്കുഴപ്പത്തിൽ സംഭവിച്ചൊരു തെറ്റാണതെന്നു മന്ത്രി പറഞ്ഞു. ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ അതിനെ പൂർണാർഥത്തിൽ ഉൾക്കൊള്ളുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുമെന്നും മന്ത്രി പറഞ്ഞു.∙ പോസ്റ്റിന്റെ പൂർണരൂപം:
Source link


