NEWS
ക്ഷേത്രത്തിൽ നിന്ന് പ്രതിദിനം തട്ടിയെടുത്തത് 8 ലക്ഷം രൂപ വരെ; തട്ടിപ്പ് വിവരം പറഞ്ഞപ്പോൾ ദൈവം എല്ലാം കാണുന്നുണ്ടെന്ന് മറുപടി

അയോധ്യ∙ സംഭാവനക്കൊള്ളക്കേസിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതിദിനം 6 മുതൽ 8 ലക്ഷം രൂപ വരെ തട്ടിപ്പ് നടന്നെന്നാണ് കണ്ടെത്തിയത്. ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് പ്രതിദിനം നഷ്ടപ്പെട്ട പണത്തിന്റെ ഏകദേശ കണക്ക് വ്യക്തമായെന്ന് അന്വേഷണസംഘം പറഞ്ഞെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ബാങ്ക് ജീവനക്കാരുടെ മൊഴിപ്രകാരം തട്ടിപ്പ് പുറത്തുവരുന്നതിന് മുൻപ് ശ്രീ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ദിവസേന ശരാശരി 16 – 18 ലക്ഷം രൂപ വരെ എത്തിയിരുന്നു. എന്നാൽ കേസ് പുറത്തുവന്നതിന് ശേഷം ഈ തുക 24 – 26 ലക്ഷം രൂപ വരെയായി ഉയർന്നു. അതായത് ഏകദേശം 6 – 8 ലക്ഷം രൂപ വരെ ഒരു ദിവസം തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തലെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.
Source link


