NEWS

രാജിവയ്ക്കരുതെന്നും പോരാടണമെന്നും പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും: മറുപടിയുമായി ശ്വേത മേനോൻ


താരസംഘടനയായ അമ്മ’യിൽ നിലവിൽ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം പങ്കുവച്ച് നടി ശ്വേതാ മേനോൻ. സംഘടനയെ പിൻവാതിലിലൂടെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ശ്വേത തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ പ്രതികരിച്ചിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്തു.  മായ ആഞ്ചലോയുടെ പ്രശസ്തമായ വരികൾ കുറിച്ചുകൊണ്ടാണ് ശ്വേത തന്റെ നിലപാട് വ്യക്തമാക്കിയത്.  സംഘടനയ്ക്കുള്ളിൽ വലിയ രീതിയിലുള്ള തർക്കങ്ങളും ആരോപണങ്ങളും ഉയർന്നപ്പോഴും മുതിർന്ന താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തനിക്ക് വലിയ പിന്തുണയാണ് നൽകിയതെന്ന് ശ്വേതാ മേനോൻ വെളിപ്പെടുത്തുന്നു.  ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മ എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത് മത്സരിച്ച് വിജയിച്ചവരാണ് എന്ന സ്റ്റേറ്റ്മെന്റ് പങ്കുവച്ചുകൊണ്ടായിരുന്നു ശ്വേതയുടെ കുറിപ്പ്.അമ്മയിലെ ചില തർക്കങ്ങൾ മുതലെടുത്ത് അമ്മയെ ഹൈജാക്ക് ചെയ്യാനുള്ള ചിലരുടെ ശ്രമം കോടതി ഇടപെട്ട് തടഞ്ഞിരിക്കുകയാണ്. രാജിവയ്ക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും എന്നോട് പറഞ്ഞ മമ്മൂക്കയ്ക്കും ലാലേട്ടനും, ഈ പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന എല്ലാ ‘അമ്മ’ മെമ്പർമാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.


Source link

Back to top button