CINEMA

സംവിധാനം ദിലീഷ് പോത്തൻ, നെടുങ്കണ്ടം മിറക്കിളുമായി മോഹൻലാൽ

മോഹൻലാൽ നായകനായി ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം നെടുങ്കണ്ടം മിറക്കിൾ എന്ന് പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ മുഖംവ്യക്തമാക്കാത്ത മോഹൻലാലിനെയും സഹകഥാപാത്രങ്ങളെയും കാണാം. മോഹൻലാൽ സാധാരണക്കാരനായി എത്തുന്നു എന്നാണ് സൂചന.

ശ്യാം പുഷ്‌കരനും പോൾസൺ സ്കറിയയും ചേർന്ന് രചന നിർവഹിക്കുന്നു. ഷൈജു ഖാലിദ് ആണ് ക്യാമറ. സംഗീതം സുഷിൻ ശ്യാം,​ എഡിറ്റിംഗ് സൈജു ശ്രീധരൻ,​ പ്രൊഡക്ഷൻ ഡിസൈൻ അജയൻ ചാലുശേരി. കോസ്റ്റ്യും മഷർ ഹംസ,​ മേക്കപ്പ് റോണക്സ് സേവ്യർ,​ ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ അപ്പു ബേബി ജോൺ ആണ് നിർമ്മാണം. തിരുവനന്തപുരം, ഇടുക്കി, ചെന്നൈ എന്നി വിടങ്ങളാണ് ലൊക്കേഷൻ. വിതരണം ഭാവന റിലീസ്. പി.ആർ. ഒ ആതിര ദിൽജിത്ത്. മോഹൻലാൽ – ദിലീഷ് പോത്തൻ ചിത്രത്തിന്റെ പേര് നെടുങ്കണ്ടം മിറക്കിൾ എന്നായിരിക്കും എന്ന് കേരളകൗമുദി മേയ് 30ന് റിപ്പോർട്ട് ചെയ്തിരുന്നു.

ഇ​താ​ദ്യ​മാ​യാ​ണ് ​മോ​ഹ​ൻ​ലാ​ലും​ ​ദി​ലീ​ഷ് ​പോ​ത്ത​നും​ ​ശ്യാം​പു​ഷ്ക​ര​നും​ ​ഒ​രു​മി​ക്കു​ന്ന​ത്.​ അ​തേ​സ​മ​യം​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അതിമനോഹരത്തിൽ ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​മോ​ഹ​ൻ​ലാ​ൽ.​ ​എറണാകുളത്ത് ചിത്രീകരണം പുരോഗമിക്കുന്ന അതിമനോഹരത്തിന് ഇനി ശബരിമലയിലും ചിത്രീകരണമുണ്ട്. 25 ദിവസത്തെ ചിത്രീകരണം കൂടി അവേശിക്കുന്നുണ്ട്. മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ര​തീ​ഷ് ​ര​വി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ മുകേഷ്, ജഗദീഷ്, ​ലാ​ലു​ ​അ​ല​ക്സ്,​​​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ,​​​ ​ബി​നു​പ​പ്പു,​ ​ഇ​ർ​ഷാ​ദ്,​ ​ഭാ​മ​ ​അ​രു​ൺ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ഡിസംബർ 24ന് ക്രിസ്മസ് റിലീസായി പ്രദർശനത്തിന് എത്തും.
ആഗസ്റ്റ് 7ന് ​തു​ട​ക്കം,​ആഗസ്റ്റ് 20ന് ​ഖ​ലീ​ഫ,​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​മോഹൻലാൽ അ​തി​ഥി​ ​താ​ര​മാ​യി​ ​എ​ത്തു​ന്നുണ്ട്.​അ​ന്യ​ ​ഭാ​ഷാ​ ​ചി​ത്ര​ങ്ങ​ളാ​യ​ ​ജ​യി​ല​ർ​ 2​ ,​​​ ​ഹൈ​വാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​ഈ​ ​വ​ർ​ഷം​ ​എ​ത്തും.


Source link

Back to top button