NEWS

കൂറ്റൻ പൈലിങ് യന്ത്രം പൈലിങ് യന്ത്രം ചരിഞ്ഞു: കർശന സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; കനത്ത മഴയിൽ മണ്ണ് താഴ്ന്നു അപകടമെന്ന് നിഗമനം


തിരുവനന്തപുരം ∙ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ കൂറ്റൻ പൈലിങ് യന്ത്രം ചരിഞ്ഞ സംഭവത്തെ തുടർന്നു സ്റ്റേഷൻ നവീകരണം നടക്കുന്ന നിർമാണ സൈറ്റുകളിൽ കർശന സുരക്ഷ ഉറപ്പാക്കണമെന്നു ദക്ഷിണ റെയിൽവേ നിർദേശം നൽകി. തമ്പാനൂരിൽ പഴയ ഓഫിസ് കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയ സ്ഥലത്താണു പുതിയ നോർത്ത് ബ്ലോക്കിനായി പൈലിങ് നടത്തുന്നത്. പഴയ കെട്ടിടം പൊളിച്ചു നീക്കിയ സ്ഥലങ്ങളിൽ വലിയ കുഴികൾ ഉണ്ടായിരുന്നു. അതെല്ലാം മണ്ണിട്ട് നികത്തിയിരുന്നു. എന്നാൽ, കനത്ത മഴയിൽ മണ്ണ് താഴ്ന്നു. ഇതാണ് അപകടത്തിന് ഇടയാക്കിയതെന്നാണു പ്രാഥമിക നിഗമനം. 9 പൈലുകളാണ് ഇവിടെ ഓരോ തൂണിനും വേണ്ടത്. അതിൽ അഞ്ചെണ്ണം പൂർത്തിയാക്കി ബാക്കിയുള്ള പൈലുകളുടെ നിർമാണത്തിന് ഇടയിലാണു വ്യാഴാഴ്ച ഉച്ചയ്ക്കു പൈലിങ് മെഷീൻ ചരിഞ്ഞത്. ഇതേ തുടർന്നു മണിക്കൂറുകളോളം 1,2 പ്ലാറ്റ്ഫോമുകളിലെ ഗതാഗതം നിർത്തി വയ്ക്കേണ്ടി വന്നു. സംഭവത്തെ ഗൗരവമായാണു റെയിൽവേ ബോർഡും കാണുന്നത്. പൈലിങ് മെഷീൻ അവിടെ നിന്നു മാറ്റുന്നതിനായി ക്രെയിൻ വാടക ഉൾപ്പെടെ ഏകദേശം 3 ലക്ഷം രൂപയോളം ചെലവായി.


Source link

Back to top button