BUSINESS
ഇന്ത്യയിൽ ഉടൻ ഇന്ധന വില കുറയില്ല; കുറഞ്ഞ നിരക്കിൽ എണ്ണ വാങ്ങിക്കൂട്ടി രാജ്യം, റിസർവ് ഉയർത്തുക ലക്ഷ്യം

പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് 2026 ജൂൺ പാദത്തിൽ മാത്രം ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ 74,781 കോടി രൂപയുടെയും, ആകെ 2.1 ലക്ഷം കോടിയുടെയും ഭീമമായ നഷ്ടമാണ് സഹിച്ചതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇക്കാരണത്താൽ രാജ്യത്തെ പെട്രോൾ-ഡീസൽ വില ഉടൻ കുറയ്ക്കുക സാധ്യമല്ലെന്നും അദ്ദേഹം അറിയിച്ചു. ആഗോള ക്രൂഡ് ഓയിൽ വില കുറയുമ്പോൾ എണ്ണ വാങ്ങിക്കൂട്ടുന്ന ഇന്ത്യ, ഭാവിയിലെ പ്രതിസന്ധികൾ മറികടക്കാൻ സംഭരണ ശേഷി വർധിപ്പിക്കാനും ശ്രമിക്കുന്നു. ഇറാൻ യുദ്ധം നടക്കുന്ന വേളയിൽ രാജ്യാന്തര വില ഇരട്ടിയോളം കുതിച്ചുയർന്നിട്ടും പെട്രോൾ വിലയിൽ 5 ശതമാനം വർധന മാത്രമാണ് ഇന്ത്യ വരുത്തിയതെന്ന് പുരി ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളും, എണ്ണ ഉല്പാദക രാജ്യങ്ങളും 20-35% വില വർധിപ്പിച്ചപ്പോഴായിരുന്നു ഇത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 74,781 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. കുറഞ്ഞ വിലയ്ക്ക് പെട്രോൾ,ഡീസൽ, എൽ.പി.ജി എന്നിവ നൽകിയതു വഴി ഇതുവരെയുണ്ടായ നഷ്ടം 2.1 ലക്ഷം കോടി രൂപയാണ്. നിലവിലെ സാഹചര്യത്തിൽ രണ്ടോ, മൂന്നോ മാസം ക്രൂഡ് വില കുറഞ്ഞു നിന്നെങ്കിൽ മാത്രമേ ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കുന്ന കാര്യം പരിഗണിക്കുകയുള്ളൂവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കിപശ്ചിമേഷ്യൻ സംഘർഷ സമയത്ത് എണ്ണക്കമ്പനികൾ വാങ്ങിയ ഉയർന്ന നിരക്കിലുള്ള ക്രൂഡ് ഓയിലാണ് നിലവിൽ വിപണിയിലുള്ളത്. ഇപ്പോൾ ക്രൂഡ് ഓയിൽ വില 70 ഡോളറിനടുത്താണ് എണ്ണ വില. ഈ നിരക്കിൽ വാങ്ങുന്ന ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് വിപണിയിലെത്താൻ രണ്ട് മാസത്തോളം സമയമെടുക്കുംഇന്ധന വില – ചില യാഥാർത്ഥ്യങ്ങൾഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നതും എണ്ണക്കമ്പനികളെ സംബന്ധിച്ച് തിരിച്ചടിയാണ്. ഇന്ത്യ 85 ശതമാനത്തിലധികം ക്രൂഡ് ഓയിലും ഇറക്കുമതി നടത്തുന്നത് ഡോളർ നൽകിയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞാലും ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യമിടിയുന്നത് കാരണം ഇന്ത്യ കൂടുതൽ പണം നൽകേണ്ടതായി വരുന്നു. ഇറാൻ-യു.എസ് തർക്കങ്ങൾ കാരണം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽപ്പാതകളിലൊന്നായ ഹോർമുസ് വഴിയുള്ള കപ്പൽ നീക്കത്തിൽ കാലതാമസം ഉണ്ടായിരുന്നു. എണ്ണ വില കുറഞ്ഞാലും കപ്പൽക്കൂലിയും, ഇൻഷുറൻസ് നിരക്കുകളും വർധിച്ചതിനാൽ ഇന്ത്യയിലേക്കുള്ള ഇറക്കുമതിച്ചെലവ് കുറയുന്നില്ലഎതിർ വാദങ്ങൾഅതേ സമയം ഇന്ത്യയിലെ ഇന്ധന വിലയുടെ നല്ലൊരു പങ്കും കേന്ദ്രത്തിന്റെ എക്സൈസ് ഡ്യൂട്ടിയും, സംസ്ഥാനങ്ങളുടെ മൂല്യവർധിത നികുതിയുമാണ്. രാജ്യാന്തര ക്രൂഡ് ഓയിൽ വില കുറയുമ്പോൾ നികുതി കുറയ്ക്കാൻ സർക്കാരുകൾ തയ്യാറാകാത്തത് വരുമാന നഷ്ടം ഭയന്നാണെന്ന് എതിർവാദവുമുണ്ട്. കഴിഞ്ഞ ഏപ്രിൽ-മെയ് മാസങ്ങളിൽ കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഇന്ത്യയിൽ ഇന്ധന വില ഉയർത്തിയത്. സമാനമായി, ഇനി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി രാജ്യത്ത് ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറായേക്കുമെന്ന് രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നുമുണ്ട്.
Read News


