NEWS
നെയ്യാറ്റിൻകരയിൽ സ്കൂൾ വാൻ കനാലിലേക്കു മറിഞ്ഞു; നാലു കുട്ടികൾക്ക് പരുക്ക്

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ സ്കൂള്‍ വാന്‍ കനാലിലേക്കു മറിഞ്ഞ് നാലു കുട്ടികള്‍ക്കു പരുക്കേറ്റു. കനാലില്‍ വെള്ളം ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. കാക്കവിളയില്‍ വീതി കുറഞ്ഞ ബണ്ട് റോഡിന്റെ അരികുവശം തകര്‍ന്ന് വാന്‍ തെന്നിമാറി കനാലിലേക്കു മറിയുകയായിരുന്നു. കുട്ടികള്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. പരുക്കേറ്റ ഏഴു കുട്ടികളെയും ഡ്രൈവറെയും ഉടന്‍ തന്നെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചെങ്കല്‍ വട്ടവിള ന്യൂജ്യോതി സ്കൂളില്‍ കരാറില്‍ ഓടുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. എന്താണ് അപകടകാരണമെന്നു പരിശോധിക്കുമെന്ന് മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Source link


