ബോളാഗോളം ഇന്ന് ഉരുണ്ട് തുടങ്ങും

മലബാറിന്റെ ഫുട്ബാൾ ആവേശം കുടുംബ പശ്ചാത്തലത്തിൽ പറയുന്ന ബോളാ ഗോളം ഇന്ന് പ്രദർശനത്തിന് എത്തും. ജുനൈസ് കാപ്പ് കഥയും തിരക്കഥ എഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രം ഫുട്ബാളിന്റെ ആത്മാവും ഗ്രാമീണ ജീവിതത്തിന്റെ നൊമ്പരങ്ങളും പ്രതീക്ഷകളും കോർത്തിണക്കി മികച്ച സാമൂഹ്യ സന്ദേശം കൂടി നൽകുന്നു. അഖിൽ പ്രഭാകർ, കൈലാഷ്, ആലിയ, ഉണ്ണിനായർ, കാശിനാഥ്, ലത അനിൽ, ലാല മലപ്പുറം, ശിക്കു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആന്റലോട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ദുൽ സലിം പി.ടി. നിർമിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ഷമീർ ജിബ്രാൻ നിർവഹിക്കുന്നു. എഡിറ്റിംഗ് അഭിഷേക് അയ്യനേത്ത്, സംഗീതം ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ & മിക്സ് കരുൺ പ്രസാദ്, കളറിങ് രമേശ് ഐയർ, പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് വണ്ടൂർ, ആർട്ട് അസി കരുവാരകുണ്ട്, മേക്കപ്പ് ഹസൻ വണ്ടൂർ, പി .ആർ. ഒ എം. കെ ഷെജിൻ.
Source link


