BUSINESS

സിനിമ നടിയുടെ ഭര്‍ത്താവ്, ഇനി മോദിയുടെ മന്ത്രിയോ? ‘കോര്‍പ്പറേറ്റ് പുലി’ രാഘവ് ഛദ്ദയെ അറിയാം


Raghav Chadha Story: കേന്ദ്ര മന്ത്രിസഭയില്‍ ഒരു വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പകരം ആ ചുമതലയിലേയ്ക്ക് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് വന്നേക്കുമെന്ന് ചില റിപ്പോര്‍ട്ടുകള്‍ നേരത്തേ വന്നിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തിടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ യുവനേതാവ് രാഘവ് ഛദ്ദ മോദി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടേക്കുമെന്നാണ് വിവരം. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രമുഖനായ ഒരു യുവ നേതാവാണ് രാഘവ് ഛദ്ദ. അദ്ദേഹത്തിന്റെ സാമ്പത്തിക ശാസ്ത്ര പശ്ചാത്തലവും, രാഷ്ട്രീയ ചുവടുമാറ്റങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിതുറന്നിരിക്കുകയാണ്. ആരാണ് രാഘവ് ഛദ്ദ?രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാളാണ് രാഘവ് ഛദ്ദ. വ്യക്തമായ കാഴ്ചപാടുകളും, ആശയങ്ങളും കൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വളരെ പെട്ടേന്ന് പോപ്പുലറാകാന്‍ ഛദ്ദയ്ക്കു കഴിഞ്ഞു. ദീര്‍ഘകാലം ആം ആദ്മി പാര്‍ട്ടി നേതാവും, അതിന്റെ ദേശീയ വക്താവുമായിരുന്ന അദ്ദേഹം. എന്നാല്‍ 2026 ഏപ്രിലില്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം ആം ആദ്മി പാര്‍ട്ടി വിട്ട് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ എത്തി. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമാണ് അദ്ദേഹം. പ്രശസ്ത ബോളിവുഡ് നടി പരിനീതി ചോപ്രയാണ് ഛദ്ദയുടെ ഭാര്യ.മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലേയ്ക്ക് ഏവരെയും അമ്പരപ്പിച്ച് ബിജെപിയില്‍ എത്തിയ ഛദ്ദ, മാസങ്ങള്‍ക്കുള്ളില്‍ മന്ത്രിയായേക്കുമെന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ശക്തമായ രാഷ്ട്രീയ ചര്‍ച്ചകളും, മാധ്യമ വാര്‍ത്തകളും വരുന്ന സമയമാണിത്. മോദി മന്ത്രിസഭാ പുനഃസംഘടനയില്‍ പഞ്ചാബ് ക്വാട്ടയില്‍ നിന്ന് രാഘവ് ഛദ്ദയ്ക്ക് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് സൂചന. അതേസമയം ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെയില്ല. സമൂഹത്തിലെ, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഛദ്ദയ്ക്കുള്ള പ്രതിഛായ അദ്ദേഹത്തെ മന്ത്രിപദത്തില്‍ എ്ത്തിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. സാമ്പത്തിക ശാസ്ത്രത്തില്‍ അഗ്രഗണ്യനാണോ?ഒരു പ്രൊഫഷണല്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അല്ല ഛദ്ദ. എന്നാല്‍ ധനകാര്യ- സാമ്പത്തിക മേഖലകളില്‍ മികച്ച അറിവും, പശ്ചാത്തലവുമുള്ള, പ്രവൃത്തി പരിചയവും അദ്ദേഹത്തിനുണ്ട്. ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കൊമേഴ്‌സ് ബിരുദം നേടിയ അദ്ദേഹം ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആണ്. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഉന്നത പഠനവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.കോര്‍പ്പറേറ്റ് കളിക്കാരന്‍ രാഷ്ട്രീയത്തില്‍ എത്തും മുമ്പ് ഒരു കറതീര്‍ന്ന കോര്‍പ്പറേറ്റ് പ്ലെയര്‍ ആയിരുന്നു ഛദ്ദ. ഡെലോയിറ്റ് (Deloitte), ഗ്രാന്റ് തോണ്‍ടണ്‍ (Grant Thornton) പോലുള്ള പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ് രാഘവ്. ഡല്‍ഹി സര്‍ക്കാരിന്റെ ബജറ്റ് തയ്യാറാക്കുന്നതില്‍ ധനമന്ത്രിയുടെ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ പാര്‍ലമെന്റിലെ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും (Committee on Finance) അദ്ദേഹം അംഗമായിരുന്നു.തിയറിറ്റിക്കല്‍ ഇക്കണോമിസ്റ്റ് അല്ലെങ്കിലും കോര്‍പ്പറേറ്റ് ധനകാര്യം, ബജറ്റിംഗ്, സാമ്പത്തിക നയങ്ങള്‍ എന്നിവയില്‍ ആഴത്തിലുള്ള പ്രായോഗിക ജ്ഞാനം രഘവ് ഛദ്ദയ്ക്കുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം മന്ത്രിസഭ പുനഃസംഘടനയില്‍ ഒരു മന്ത്രിയായി അദ്ദേഹം ഉയരുമോ എന്ന് കണ്ടറിയണം. കുറഞ്ഞപക്ഷം ഒരു ഉപമന്ത്രി സ്ഥാനമെങ്കിലും പലരും പ്രവചിക്കപ്പെടുന്നു.


Source link

Back to top button