NEWS

തൃണമൂലിന്റെ അക്കൗണ്ടിൽ പണം എത്ര?; പേരിലും ചിഹ്നത്തിലും തർക്കം, ഇരുവിഭാഗങ്ങൾക്കും തിരഞ്ഞടുപ്പ് കമ്മിഷന്റെ നോട്ടിസ്


ന്യൂഡൽഹി /കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ, പാർട്ടിയിലെ ഇരുവിഭാഗങ്ങൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച നോട്ടിസ് അയച്ചു. പാർട്ടിയുടെ പേര്, ചിഹ്നം, ബാങ്ക് അക്കൗണ്ടുകൾ എന്നിവയിൽ അവകാശവാദം ഉന്നയിച്ച് ബംഗാൾ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമത പ്രതിനിധി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടതിനു പിന്നാലെയാണ് നടപടി. ജൂൺ 22ന് ചേർന്ന പ്രത്യേക സമ്മേളനത്തിൽ മമത ബാനർജിയെ ദേശീയ അധ്യക്ഷ സ്ഥാനത്തുനിന്ന് വോട്ട് ചെയ്ത് പുറത്താക്കിയതായും, പകരം മുതിർന്ന നിയമസഭാംഗം അരൂപ് റോയിയെ ദേശീയ ചെയർപഴ്സണായി തിരഞ്ഞെടുത്തതായും വിമത വിഭാഗം കമ്മിഷനെ അറിയിച്ചു. ബംഗാൾ നിയമസഭയിലെ 80 തൃണമൂൽ കോൺഗ്രസ് എംഎൽഎമാരിൽ അറുപതിലധികം പേരുടെയും ഭൂരിഭാഗം തദ്ദേശ സ്വയംഭരണ പ്രതിനിധികളുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് വിമതർ അവകാശപ്പെടുന്നത്. ഋതബ്രത ബാനർജിക്ക് പുറമെ സന്ദീപൻ സാഹ, ജാവേദ് അഹമ്മദ് ഖാൻ, അരൂപ് റോയ് എന്നിവരും ഡൽഹിയിലെത്തിയ സംഘത്തിലുണ്ടായിരുന്നു. ഇരുപക്ഷവും ഉന്നയിച്ച അവകാശവാദങ്ങളിൽ, വരുന്ന തിങ്കളാഴ്ച വൈകിട്ട് 5.30നകം മറുപടി നൽകാനാണ് കമ്മിഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 


Source link

Back to top button