NEWS

മേൽപാത വരുന്ന 7 സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടാകാമെന്ന ജലഅതോറിറ്റിയുടെ മുന്നറിയിപ്പ് അവഗണിച്ചു; അപകട ഭീഷണിയിൽ 6 ഇടങ്ങൾ കൂടി


ആലപ്പുഴ ∙ മേൽപാതകൾ കെട്ടിപ്പൊക്കുമ്പോൾ പഴയ റോഡിനടിയിലൂടെ പോകുന്ന ജലവിതരണ പൈപ്പുകളെ മറക്കരുത്, പമ്പിങ് ലൈൻ മാറ്റണം. ഇല്ലെങ്കിൽ പൈപ്പ് പൊട്ടാം, മേൽപാതകളിലെ മണ്ണിടിയാം, വലിയ അപകടമുണ്ടാകാം; ചേർത്തല പതിനൊന്നാം മൈലിലെ മേൽപാത ഉൾപ്പെടെ ഏഴിടത്തെ മേൽപാതകളുടെ കാര്യത്തിലാണു ജലഅതോറിറ്റി മാസങ്ങൾക്കു മുൻപേ ഈ മുന്നറിയിപ്പ് നൽകിയത്. ദേശീയപാത അതോറിറ്റി അതു വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നാണോ?പതിനൊന്നാം മൈലിലെ മേൽപാതയിൽ കഴിഞ്ഞ ദിവസം രൂപപ്പെട്ട വൻ ഗർത്തം എന്തായാലും ജലഅതോറിറ്റി മുന്നറിയിപ്പ് നൽകിയതു തന്നെയാണ്. ഭാഗ്യവശാൽ, അപകടങ്ങളോ ആളപായമോ ഉണ്ടായില്ല. എങ്കിലും കരുതൽ നടപടി എടുത്തിരുന്നെങ്കിൽ ഈ സംഭവം ഒഴിവാകുമായിരുന്നു. റോഡിനടിയിലെ പൈപ്പ് പൊട്ടിയപ്പോൾ കുത്തൊഴുക്കിനൊപ്പം വലിയ തോതിൽ മേൽപാതയിലെ മണ്ണും ചോർന്നെന്നും അവിടെയാണു ഗർത്തമുണ്ടായതെന്നും ദേശീയപാത അതോറിറ്റി സമ്മതിച്ചു. ഇതു കുറ്റസമ്മതമായി കാണാം.മണ്ണിടിഞ്ഞ് ഗർത്തമുണ്ടായ സാഹചര്യത്തിൽ ജലവിതരണ പൈപ്പുകൾ പോയ സ്ഥലങ്ങളിലെ മേൽപാതകളിൽ ദേശീയപാത അതോറിറ്റി പരിശോധന നടത്തും.നിർമാണപ്പിഴവുകൾ മുൻപും 


Source link

Back to top button