NEWS

റെയിൽവേ ട്രാക്കുകൾ മോഷ്ടിച്ച കേസ്: 3 പേർ പിടിയിൽ


കൊച്ചി ∙ വില്ലിങ്ഡൻ ഐലൻഡിൽ തുറമുഖ അതോറിറ്റിക്കു കീഴിലുള്ള സ്ഥലത്തെ റെയിൽവേ ട്രാക്കുകൾ മോഷ്ടിച്ച കേസിൽ മൂന്നു പ്രതികൾ അറസ്റ്റിൽ. എറണാകുളം സ്വദേശികളായ താജുദ്ദീൻ, അഫ്സൽ, അതിഥി തൊഴിലാളിയായ ചന്ദ്രശേഖർ മാലിക് എന്നിവരെയാണു പിടികൂടിയത്. വാടക ലോറിയിൽ മോഷണ വസ്തുക്കൾ കടത്താൻ ശ്രമിക്കുന്നതിനിടെ ആലുവ മാർക്കറ്റിനടുത്തുനിന്നാണ് എറണാകുളം സൗത്ത് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സ് (ആർപിഎഫ്) പ്രതികളെ അറസ്റ്റു ചെയ്തത്.മോഷ്ടിച്ച റെയിൽവേ ട്രാക്കിന്റെ ഭാഗങ്ങൾ ഇവരിൽനിന്നു കണ്ടെത്തി. റെയിൽവേ എൻജിനീയറിങ് വിഭാഗം ഈ ഭാഗങ്ങൾ പരിശോധിക്കും. 400 മീറ്ററോളം നീളം വരുന്ന ഭാഗങ്ങളാണു കണ്ടെത്തിയത്.


Source link

Back to top button