NEWS
85 വയസ്സ്, അനാരോഗ്യം, പിളരാൻ പേടി; കോൺഗ്രസിൽ തിരിച്ചെത്തുമോ ശരദ് പവാർ?

മുംബൈ ∙എൻസിപി ശരദ് പവാർ പക്ഷം കോൺഗ്രസിൽ ലയിക്കുമെന്ന സൂചന ശക്തമായി. ഇരുപാർട്ടികളുടെയും കേന്ദ്ര നേതൃത്വങ്ങൾ തമ്മിൽ ചർച്ച പുരോഗമിക്കുന്നതായി സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാറാണു വെളിപ്പെടുത്തിയത്. തൃണമൂൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം) പാർട്ടികളിൽ പിളർപ്പുണ്ടായതോടെയാണു 8 എംപിമാരും മഹാരാഷ്ട്രയിൽ 10 എംഎൽഎമാരുള്ള ശരദ് പവാർ വിഭാഗം ലയനത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്.എൻഡിഎയിൽ ചേരണമെന്നു പാർട്ടിയിൽ ഒരു വിഭാഗം നിലപാടെടുത്തെങ്കിലും പവാറിന്റെ മകൾ സുപ്രിയ സുളെ എംപിക്കു കോൺഗ്രസിനോടാണു താൽപര്യം. നാലു വർഷം മുൻപു പവാറിന്റെ സഹോദരപുത്രനായ അജിത് പവാർ ഭൂരിപക്ഷം എംഎൽഎമാരുമായി എൻഡിഎ പാളയത്തിലേക്കു നീങ്ങിയതു പാർട്ടിക്കു വൻ തിരിച്ചടിയായിരുന്നു.
Source link


