NEWS
യുവതിയുടെ മരണം: മലയാളിക്കെതിരെ മതം മാറ്റാൻ ശ്രമിച്ചെന്ന ആരോപണവും; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

ബെംഗളൂരു∙ ഹോം സ്റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ കൂടെയുണ്ടായിരുന്ന മലയാളി യുവാവ് മതം മാറ്റാൻ ശ്രമിച്ചിരുന്നതായി ആരോപണം. ബെംഗളൂരു സ്വദേശിയും ഫിസിയോ തെറപ്പിസ്റ്റുമായ സായ് സുരഭിയാണു (26) മരിച്ചത്.ഉറക്കഗുളിക കഴിച്ചു ജീവനൊടുക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി സഞ്ജീത് അലി (25) ആശുപത്രിയിൽ ചികിത്സയിലാണ്. ഭീഷണിപ്പെടുത്തി ലഹരിയും മദ്യവും നൽകി മതം മാറാൻ നിർബന്ധിച്ചെന്നു യുവതിയുടെ അമ്മയാണു പൊലീസിൽ പരാതിപ്പെട്ടത്. കോളജ് പഠനകാലത്ത് ഇരുവരും അടുപ്പത്തിലായിരുന്നെങ്കിലും വീട്ടുകാർ എതിർത്തതോടെ സായ് സുരഭി പിൻവാങ്ങിയിരുന്നു.
Source link


