NEWS

ശബരിമല സ്വർണ്ണക്കൊള്ളയിൽ മൂന്നാം എഫ്‌ഐആർ; നിയമോപദേശം തേടാൻ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ നിയമോപദേശം തേടാനൊരുങ്ങി എസ്ഐടി. പിഎസ് പ്രശാന്തിന്റെ ഭരണസമിതിക്കെതിരെ പ്രത്യേകം കേസെടുക്കാമോ എന്നതിൽ തീരുമാനമായില്ല. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ കുറ്റപത്രം വൈകുമെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ എഡിജിപി എച്ച് വെങ്കിടേഷാണ് നിയമോപദേശം തേടുന്നത്. കോടതി ഉത്തരവിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനെപ്പറ്റി വ്യക്തമാക്കുന്നില്ലെന്നാണ് എസ്‌‌ഐടി പറയുന്നത്.


Source link
NEWS

Back to top button