AUTO
പുതിയ വാഹനത്തിന് വൻ ഇളവുകൾ! പഴയ വാഹനം പൊളിക്കാൻ ഇനി തലവേദന വേണ്ട, നിയമപരമായ വഴി ഇതാ!

കാലാവധി പൂർത്തിയായ വാഹനങ്ങൾ പൊളിക്കുന്നത് തലവേദനയായി തോന്നാറുണ്ടോ? നിങ്ങളുടെ പഴയ വാഹനം ഒഴിവാക്കാൻ നിലവിൽ എന്താണ് ചെയ്യുന്നത്? സ്ക്രാപ്പ്, ഗുജ്രി എന്നൊക്കെ അറിയപ്പെടുന്ന ഏതെങ്കിലും കേന്ദ്രങ്ങളിൽ ഇരുമ്പ് വിലയ്ക്ക് വിൽക്കുകയാകും പതിവ്. അങ്ങനെ ചെയ്യുമ്പോൾ ഈ വാഹനത്തിന്മേലുള്ള ബാധ്യതകളിൽനിന്നും ഉടമയ്ക്ക് ഒഴിവാകാൻ കഴിയില്ല. പൊളിച്ചുകഴിഞ്ഞാൽ ആ വാഹനങ്ങൾ ഭാവിയിൽ പുനരുപയോഗിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഒഴിവാക്കിയ പഴയവാഹനം ദുരുപയോഗം ചെയ്യപ്പെട്ടാൽ അതിന്റെ നിയമപരമായ ഉത്തരവാദി വാഹന ഉടമയായിരിക്കും.നിയമപരമായി ബാധ്യത ഒഴിവാക്കാംഇനിമുതൽ ഇതിന് നിയമപരമായ മാർഗങ്ങൾ സ്വീകരിക്കാം. കേന്ദ്ര സർക്കാരിന്റെ വാഹനം പൊളിക്കൽ നയത്തിന്റെ (Scrapping policy) ഭാഗമായി വാഹനം പൊളിക്കൽ കേന്ദ്രങ്ങൾ അഥവാ Registered Vehicle Scrapping Facility (*RVSF*) രാജ്യത്ത് നിലവിൽവന്നുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മൂന്ന് RVSF കൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.1. ചേർത്തല (under SILK)3. അഴിക്കൽ (കണ്ണൂർ) (under SILK)ഭാവിയിൽ എല്ലാ ജില്ലകളിലും പഴയ വാഹനങ്ങളുടെ കളക്ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നതായിരിക്കും.
Source link


