NEWS

ചൂട്ടുവേലിയിൽ സംഭവിച്ചതെന്ത് ? പൈപ്പ് പൊട്ടിയെന്നു കരുതി; കാരണം മറ്റൊന്ന്


പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ( മെയ്ന്റനൻസ്) മായ സുനിൽ പ്രതികരിക്കുന്നു: എംസി റോഡിൽ ചൂട്ടുവേലി കവലയ്ക്ക് സമീപത്തെ അപകടക്കുഴി സംബന്ധിച്ച് വകുപ്പ്  പഠനം നടത്തിയിട്ടുണ്ട്. റോഡിനു കുറുകെയുള്ള കലുങ്കിന്റെ ഭാഗമായ ഓടയിലൂടെയാണ് മലിന ജലം പോയിരുന്നത്. റോഡിന്റെ ഉപരിതലത്തിൽ ടാറിങ്ങിൽ ഉണ്ടായ പൊട്ടലിലൂടെ മലിന ജലമാണ് മുൻപ് പരന്നൊഴുകിയിരുന്നത്. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടിയുള്ള ചോർച്ചയാണെന്നു തെറ്റിദ്ധരിച്ചാണ് ഇത്രയും നാൾ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നതു മൂലം മണ്ണു താഴ്ന്നാണു കുഴി ഉണ്ടായിക്കൊണ്ടിരുന്നത്. യഥാർഥ കാരണം കണ്ടെത്തിയതോടെ ഓടയും കലുങ്കും നവീകരിച്ചു. അതിനു ശേഷം വാഹനങ്ങൾ  പോകുമ്പോൾ റോ‍ഡിന്റെ ഭാഗം വീണ്ടും താഴുന്നുണ്ടോയെന്ന് അറിയുന്നതിനു വേണ്ടി റീ ടാറിങ് വൈകിയത്. ഓടയിലൂടെ മഴവെള്ളവും മലിനജലവും ഇപ്പോഴും കുത്തിയൊഴുകി പോകുന്നുണ്ട്. സമീപത്തെ കെട്ടിടത്തിൽനിന്ന് ഇവിടേക്ക് പൈപ്പ് വഴി മലിനജലം ഒഴുക്കുന്നതു നിർത്തണമെന്നു നോട്ടിസ് നൽകിയിട്ടുണ്ട്. കലുങ്കിന്റെ ഭാഗം മുഴുവൻ വീണ്ടും പൊളിച്ച് പരിശോധിക്കേണ്ടതുണ്ട്. അതിനാൽ പൂർണമായ ടാറിങ് വൈകും. എന്നാൽ റോഡിന്റെ വെട്ടിപ്പൊളിച്ച ഭാഗത്ത് എത്തുമ്പോൾ വാഹനങ്ങൾ ബ്രേക്ക് ചെയ്താണ് പോകുന്നത്. അതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അവിടെ പാകിയ മെറ്റലുകൾ ഇളകി.  വാഹനങ്ങൾക്ക് ഇവിടെ എത്തുമ്പോൾ ബ്രേക്ക് ചെയ്ത് പോകാനേകഴിയൂ. ഇരുവശങ്ങളിലും 2 കിലോമീറ്റർ വീതം വാഹനങ്ങളുടെ നിരയും ഗതാഗതക്കുരുക്കുമാണ് ഫലം. യാത്രക്കാർ പരാതി പറഞ്ഞുമടുത്തു. രാത്രി ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. ആംബുലൻസ് ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണ് ഇത്. രാത്രി ദൂര സ്ഥലങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വഴിപരിചയം ഇല്ലാത്തതിനാൽ ഇവിടെയെത്തുമ്പോൾ ഗട്ടറിൽവീണ് അപകടം പതിവ്.


Source link

Back to top button