NEWS
വാഹന മോഡിഫിക്കേഷൻ: വാഗ്ദാനം പാലിക്കുമോ? അമിത വെളിച്ചവും ശബ്ദവും പറ്റില്ലെന്ന് മന്ത്രി

തിരുവനന്തപുരം∙ വാഹനങ്ങളില്‍ അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന് അംഗീകരിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോണ്‍ നിയമസഭയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് മുഖ്യമന്ത്രി ജെന്‍സിക്കു വാരിക്കോരി കൊടുത്ത വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിക്കുമോ എന്ന സജി ചെറിയാന്റെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു സി.പി.ജോണ്‍. മോഡിഫിക്കേഷനുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ നിയമാവലികള്‍ ബാധകമാണെന്നു മന്ത്രി പറഞ്ഞു. അമിതമായ വെളിച്ചവും ശബ്ദവും പുറത്തേക്ക് വരുന്ന തരത്തിലുള്ള മോഡിഫിക്കേഷന് അംഗീകരിക്കാന്‍ സാധ്യമല്ല. എന്നാല്‍ കളര്‍ കോഡിന്റെ കാര്യത്തിലും അപകടകരമല്ലാത്ത ഫിറ്റിങ്സ് വാഹനത്തിന്റെ പുറത്തേക്ക് തെറിച്ചു നില്‍ക്കാത്ത തരത്തില്‍ വയ്ക്കുന്നതുള്‍പ്പെടെയുള്ള മോഡിഫിക്കേഷന്സിനെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Source link


