NEWS

നിപ്പയിൽ ആശ്വാസം: 26 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി; സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല


കോഴിക്കോട് ∙ നിപ്പ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാലു പേരെ കൂടി ക്വാറന്റീനിൽ നിന്നും ഒഴിവാക്കി. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 22 പേരെയും കൂടി ഞായറാഴ്ച നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെ തുടർന്നാണിത്. രോഗബാധിതന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവർത്തകരും ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടും.ഇതോടെ ഉയർന്ന റിസ്ക് വിഭാഗത്തിൽനിന്ന് ക്വാറന്റീൻ ഒഴിവാക്കിയവരുടെ ആകെ എണ്ണം ഏഴും നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയവരുടെ എണ്ണം 34 ആയി. നിലവിൽ വളരെ ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട നാലു പേരും ഉയർന്ന റിസ്ക് വിഭാഗത്തിൽപ്പെട്ട ഏഴു പേരും ഉൾപ്പെടെ 11 പേർ ക്വാറന്റീനിലാണ്. കുറഞ്ഞ റിസ്ക് വിഭാഗത്തിൽപ്പെട്ട 52 പേർ നിരീക്ഷണത്തിലാണ്.കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (65), വയനാട് (26), തൃശൂർ (13)  ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (30),  തിരുവനന്തപുരം (18), കണ്ണൂർ (11), കൊല്ലം (13), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (3)എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.


Source link

Back to top button