FASHION

വർഷങ്ങളായുള്ള പാടുകൾ പോലും പത്ത് മിനിട്ടിൽ മാറും, മുഖം വെട്ടിത്തിളങ്ങും; ആർക്കും പരീക്ഷിക്കാവുന്ന എളുപ്പമാർഗങ്ങൾ

പ്രതീകാത്മക ചിത്രം

മുഖക്കുരു, പാടുകൾ, വരൾച്ച, കരിവാളിപ്പ് തുടങ്ങിയ പ്രശ്‌നങ്ങൾ മാറി മുഖം മൃദുവും മിനുസമാർന്നതുമാകണമെന്ന് ആഗ്രഹിക്കാത്തവർ വളരെ കുറവാണ്. ഇതിനായി വിപണിയിൽ ലഭിക്കുന്ന വിലയേറിയ ക്രീമുകളെ ആശ്രിക്കാറാണ് പലരുടെയും പതിവ്. എന്നാൽ, എത്ര രൂപ ചെലവാക്കുന്നു എന്നതിലല്ല. മറിച്ച്, ചർമത്തിന് എത്ര ഗുണകരമായ ചേരുവകൾ അതിൽ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അല്ലായെങ്കിൽ താൽക്കാലികമായ ഫലം മാത്രമേ ലഭിക്കുകയുള്ളു. അതിനാൽ, നിങ്ങൾക്ക് ശാശ്വത പരിഹാരം തരുന്ന പ്രകൃതിദത്തമായ ചില മാർഗങ്ങൾ പരിചയപ്പെടാം.

തേനും ഓട്‌സും ചേർത്ത് തയ്യാറാക്കുന്ന സ്‌ക്രബാണ് ആദ്യത്തേത്. തരിയായി പൊടിച്ച ഒരു സ്‌പൂൺ ഓട്‌സിലേക്ക് അൽപ്പം തേൻ കൂടി ചേർത്ത് യോജിപ്പിച്ച ശേഷം കഴുകി വൃത്തിയാക്കിയ മുഖത്ത് പുരട്ടി പത്ത് മിനിട്ട് സ്‌ക്രബ് ചെയ്യുക. മുഴത്തെ അഴുക്കും മൃതകോശങ്ങളും മാറ്റാൻ ഇതിലൂടെ സാധിക്കും.
മഞ്ഞളും തൈരും ചേർത്തുള്ള ഫേസ്‌പാക്കാണ് അടുത്തത്. രണ്ട് സ്‌പൂൺ തൈരിലേക്ക് അര സ്‌പൂൺ കസ്‌തൂരിമഞ്ഞൾപ്പൊടി ചേർത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. കറിക്ക് ഉപയോഗിക്കുന്ന മഞ്ഞൾ അല്ല, കസ്‌തൂരി മഞ്ഞൾ തന്നെ ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങൾ മാറാൻ ഇത് സഹായിക്കും.
നന്നായി പഴുത്ത പപ്പായ ഉപയോഗിച്ചുള്ള ഒരു പാക്കാണ് അടുത്തത്. പപ്പായ നന്നായി ഉടച്ച് അതിലേക്ക് അൽപ്പം കാപ്പിപ്പൊടി ചേർത്ത് മുഖത്ത് പുരട്ടി 15 – 20 മിനിട്ട് വരെ വച്ചശേഷം കഴുകി കളയുക.

ചർമസംരക്ഷണത്തിന് പുറമേ ദിവസവും മൂന്ന് ലിറ്റർ വെള്ളം കുടിക്കുക. വെയിലത്തിറങ്ങുമ്പോൾ സൺസ്‌ക്രീൻ ഉപയോഗിക്കുക. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെ ഉറങ്ങുക. ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ വേഗം ഫലം ലഭിക്കും.
RELATED TOPICS: HOMEREMEDIES, SKIN BRIGHTENING TIPS, NATURAL SKINCARE TIPS, HOW TO GET CLEAR SKIN, EASY SKIN WHITENING FACEPACK


Source link

Back to top button