NEWS
കൊടുംചൂടിൽ ഹൂഡി ധരിച്ച് കൊലപാതകി; കുറ്റക്കാരിയെങ്കിൽ തൂക്കിക്കൊല്ലൂവെന്ന് സിയയുടെ അമ്മ

പുണെ∙ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂവെന്ന്, കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ (20) അമ്മ. പ്രതിശ്രുത വരൻ കേതൻ അഗർവാളിനെ (26) കാമുകൻ ചേതൻ ചൗധരിക്കൊപ്പം ചേർന്ന് മഹാരാഷ്ട്രയിലെ ലോഹഗാഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ സിയയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവൾ കുറ്റക്കാരിയാണെങ്കിൽ അവൾക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ കിട്ടണം. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവളെ തൂക്കിക്കൊല്ലൂ. ഒരമ്മയാണ് ഇതു പറയുന്നത്.’–സിയയുടെ മാതാവ് പറഞ്ഞു. തെറ്റു ചെയ്തത് ആരായാലും അവരെ തൂക്കിക്കൊല്ലണമെന്ന് സിയയുടെ പിതാവ് പ്രവീൺ ഗോയലും പ്രതികരിച്ചു. മകൾ കൊലപാതകക്കേസിൽ അറസ്റ്റിലായതോടെ ഹൃദയാഘാതമുണ്ടായ പ്രവീൺ ഗോയൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. വിവാഹത്തിന് സിയ ഒരിക്കലും വിസമ്മതം പ്രകടിപ്പിച്ചിരുന്നില്ലെന്നും എപ്പോഴും കേതനോടു സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.∙ കൊടുംചൂടിൽ ഹൂഡി
Source link


