BUSINESS
ലോക രാജ്യങ്ങളെ ഞെട്ടിച്ച നിക്ഷേപം; 4.53 ലക്ഷം കോടിയുടെ ‘ആമസോൺ ബോംബ്’, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ‘നടക്കപ്പോകത്’ വിപ്ലവം

ലോകരാജ്യങ്ങളെ അമ്പരപ്പിച്ച് ഇന്ത്യയിൽ ഭീമമായ നിക്ഷേപം നടത്താൻ ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ . 48 ബില്യൺ ഡോളർ അഥവാ, 4.53 ലക്ഷം കോടി രൂപയുടെ ഹെവി ഇൻവെസ്റ്റ്മെന്റാണ് യു.എസ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ വലിയ നിക്ഷേപങ്ങളിലൊന്നായി മാറും. 2026-30 കാലയളവിലാണ് നിക്ഷേപം നടത്തുക. ആമസോൺ സി.ഇ.ഒ ആൻജി ജാസി , പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ തമ്മിൽ നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്നാണ് കമ്പനിയുടെ പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇത് കൂടാതെ നിർമിത ബുദ്ധി, ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ എന്നിവയുമായി ബന്ധപ്പെട്ട് 13 ബില്യൺ ഡോളറുകളുടെ അധിക നിക്ഷേപവും ആമസോൺ ഇന്ത്യയിൽ നടത്തും. ഇതോടെ ആമസോണിന്റെ ടെക് മേഖലയിലെ ആകെ ചെലവഴിക്കൽ 21 ബില്യൺ ഡോളറുകളായി ഉയരും. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ & എ.ഐ ക്ലൗഡ് ഇൻവെസ്റ്റ്മെന്റ് കമ്പനികളിലൊന്നായി ആമസോൺ ഇതോടെ മാറും. ആമസോൺ സി.ഇ.ഒ പറയുന്നു…”ഞങ്ങൾ ഇന്ത്യയിലെത്തിയത് ഒരു പതിറ്റാണ്ട് മുമ്പാണ്. ഉപഭോക്താക്കൾ, വില്പനക്കാർ, ഡെവലപ്പർമാർ, സ്റ്റാർട്ടപ്പുകൾ, എന്റർപ്രൈസുകൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കെല്ലാം അക്കാലം മുതൽ കമ്പനി സേവനം നൽകി വരുന്നു. അദ്ഭുതാവഹമായ പ്രതികരണങ്ങളാണ് ഇന്ത്യയിൽ നിന്ന് ലഭിച്ചത്. പ്രത്യേകിച്ച് ഇ-കൊമേഴ്സ്, എ.ഐ, ക്ലൗഡ് ബിസിനസ് എന്നീ മേഖലകളിൽ വലിയ വളർച്ചയാണ് കമ്പനിക്ക് നേടാൻ സാധിച്ചത്…കമ്പനി, വരുന്ന 5 വർഷങ്ങളിൽ ഇന്ത്യയിൽ 48 ബില്യൺ ഡോളറുകളുടെ നിക്ഷേപം നടത്താൻ പോവുകയാണ്. ഇന്ത്യയിൽ കമ്പനിയുടെ ശക്തമായ ബിസിനസ് ഡിമാൻഡ് അഭിമുഖീകരിക്കുന്നതിന് വേണ്ടിയാണിത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വികസിത്-ആത്മനിർഭർ ഭാരത് എന്ന സ്വപ്നം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇന്ത്യയുടെ ഗ്രോത്ത് സ്റ്റോറിയിലെ ദീർഘകാല പങ്കാളിയാകാൻ ആമസോൺ പ്രതിജ്ഞാബദ്ധമാണ്” – ആമസോൺ സി..ഇ.ഒ പറഞ്ഞു. ആമസോണും, ഇന്ത്യയുംഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതുമുതൽ, ആമസോൺ 12 ദശലക്ഷം ചെറുകിട ബിസിനസുകളെ ഡിജിറ്റലൈസ് ചെയ്യുകയും, മൊത്തത്തിൽ 20 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഇ-കൊമേഴ്‌സ് കയറ്റുമതി സാധ്യമാക്കുകയും, 28 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. കൂടാതെ, ഒരു കോടിയിലധികം വരുന്ന ഇന്ത്യക്കാർക്ക് ആമസോൺ ക്ലൗഡ് സാങ്കേതികവിദ്യയിൽ പരിശീലനവും നൽകി. ഇന്ത്യയിൽ 38 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ആമസോൺ അറിയിച്ചിട്ടുണ്ട്. മൊത്തത്തിൽ 80 ബില്യൺ ഡോളറിന്റെ കയറ്റുമതി സാധ്യമാക്കുകയും, 15 ദശലക്ഷം ചെറുകിട ബിസിനസുകൾക്ക് നിർമിത ബുദ്ധിയുടെ പ്രയോജനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സർക്കാർ സ്കൂളുകളിലെ 40 ലക്ഷം വിദ്യാർത്ഥികൾക്ക് നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട് പരിശീലനം നൽകുമെന്നും ആമസോൺ അറിയിച്ചിട്ടുണ്ട്.
Source link


