NEWS
ട്രെയിൻ ടിക്കറ്റിനായി ഓണത്തല്ല്; 8000 സീറ്റിൽ 10 ലക്ഷം മലയാളികൾ എങ്ങനെ നാട്ടിലെത്തും?

ചെന്നൈ ∙നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് സംഘടിപ്പിക്കുകയെന്നതാണ് ഓണക്കാലത്തിനുള്ള ആദ്യ മുന്നൊരുക്കം. എന്നാൽ, കണ്ണടച്ചു തുറക്കും മുൻപേ ഈ ടിക്കറ്റുകളെല്ലാം വിറ്റഴിയും. യാത്രയ്ക്കു മുൻപ് തത്കാൽ കിട്ടിയാൽ കിട്ടി, സ്പെഷൽ ട്രെയിൻ വന്നാൽ വന്നു, ഒടുവിൽ നാട്ടിൽ എത്തിയാൽ എത്തി എന്നതാണു വർഷങ്ങളായി ചെന്നൈ മലയാളികളുടെ അവസ്ഥ. എന്താണ് ഈ അവസ്ഥയ്ക്ക് കാരണം?ജനറൽ ക്വോട്ട പരീക്ഷണം ചെന്നൈയിൽ നിന്നു നാട്ടിലേക്കു റിസർവേഷൻ കോച്ചിൽ ജനറൽ ക്വോട്ടയിൽ (ലേഡീസ്, മുതിർന്ന വ്യക്തികൾ, തത്കാൽ എന്നിവയല്ലാത്തത്) ബുക്ക് ചെയ്യുന്നവർക്കു നീക്കി വയ്ക്കുന്നത് പകുതിയിൽ താഴെ സീറ്റുകൾ മാത്രമാണ്. വൈകിട്ട് 3.20ന് പുറപ്പെടുന്ന തിരുവനന്തപുരം സൂപ്പർ ഫാസ്റ്റിൽ ഓഗസ്റ്റ് 22നുള്ള ടിക്കറ്റുകളുടെ എണ്ണം കഴിഞ്ഞ ദിവസം ബുക്കിങ് ആരംഭിക്കുന്നതിനു മുൻപു പരിശോധിച്ചപ്പോൾ സ്ലീപ്പറിൽ ആകെ നീക്കിവച്ചിട്ടുള്ളത് 295 ബെർത്തുകളാണ്. 9 കോച്ചുകളുള്ള സ്ലീപ്പറിൽ ആകെ 648 ബെർത്തുകൾ ഉണ്ടെന്നിരിക്കെയാണിത്. 216 ബെർത്തുകളുള്ള തേഡ് എസി: 80, 50ലേറെ ബെർത്തുകളുള്ള സെക്കൻഡ് എസി: 30, 18–24 ബെർത്തുകളുള്ള ഫസ്റ്റ് എസി: 8 എന്നിങ്ങനെയാണു ജനറൽ വിഭാഗത്തിൽ ബുക്കിങ്ങിനു കിട്ടുക. ബുക്കിങ് തുടങ്ങി ഏതാനും മണിക്കൂറിൽ ടിക്കറ്റ് തീരുന്നതിന്റെ രഹസ്യവും ഇതു തന്നെ.
Source link


