AUTO
പുതിയ അഡ്വഞ്ചർ ബൈക്ക് പുറത്തിറക്കി കാവാസാക്കി

കാവാസാക്കിയുടെ അഡ്വഞ്ചർ ബൈക്ക് ശ്രേണിയിലേക്ക് പുതിയൊരു മോഡലുകൂടി-കെഎൽഎക്സ് 230 എസ്. നിലവിലുണ്ടായിരുന്ന കെഎൽഎക്സ് 230 മോഡൽ നിരയിലേക്കാണ് പുതിയ മോഡലും എത്തിയിരിക്കുന്നത്. ഈ നിരയിലേക്ക് പുതിയ KLX230 S കൂടി ഉൾപ്പെടുത്തിയതോടെ മൊത്തം മോഡലുകളുടെ എണ്ണം മൂന്നായി ഉയർന്നു. ഇപ്പോൾ ഈ ലൈനപ്പിൽ KLX230, KLX230 S, KLX230R S എന്നിവയാണുള്ളത്. 2027 മോഡലുകളാണ് കാവാസാക്കി അവതരിപ്പിച്ചിരിക്കുന്നത്.എൻജിൻഈ മൂന്ന് മോഡലുകളിലും 233cc,സിംഗിൾ-സിലിണ്ടർ, എയർ-കൂൾഡ്, ഫ്യുവൽ-ഇഞ്ചക്റ്റഡ് എൻജിനാണ് നൽകിയിരിക്കുന്നത്. കൂടിയ കരുത്ത് 7,800 ആർപിഎമ്മിൽ 19 ബിഎച്ചിപി. ടോർക്ക് 6,200 ആർപിഎമ്മിൽ 19Nm. 6-സ്പീഡ് ഗിയർബോക്‌സാണ് ഇതിലുള്ളത്. പുതിയതായി എത്തിയ KLX230 S-ന്റെ പ്രധാന മാറ്റം സീറ്റിന്റെ ഉയരത്തിലാണ്. സ്റ്റാൻഡേർഡ് KLX230 ക്ക് 880 എംഎം ആണ് സീറ്റിന്റെ ഉയരം. എന്നാൽ KLX230 S-ൽ ഇത് 50mm കുറഞ്ഞ് 830എംഎം ആയി. സീറ്റിന്റെ ഉയരം കുറച്ചതിനൊപ്പം സസ്പെൻഷൻ ട്രാവലിലും കുറവ് വരുത്തിയിട്ടുണ്ട്.സാധാരണ മോഡലിൽ മുന്നിലെ സസ്പെൻഷന് 220എംഎം ട്രാവലും പിന്നിലെ സസ്പെൻഷന് 223 എംഎം ട്രാവലുമാണുള്ളത്. എന്നാൽ എസ് മോഡലിൽ ഇത് യഥാക്രമം 160എംഎം, 163എംഎം ആണ്. മാത്രമല്ല ഗ്രൗണ്ട് ക്ലിയറൻസ് 255എംഎമ്മിൽ നിന്ന് 220എംഎം ആയി കുറഞ്ഞിട്ടുണ്ട്. പൂർണ്ണമായും ഓഫ്-റോഡ് റൈഡിനുവേണ്ടി രൂപകൽപന ചെയ്ത മോഡലാണ് KLX230R S. 900എംഎം സീറ്റ് ഹൈറ്റും 270എംഎം ഗ്രൗണ്ട് ക്ലിയറൻസും ഇതിനായി നൽകിയിട്ടുണ്ട്.വിലKLX230-യുടെ വില 1.84 ലക്ഷം രൂപയിൽ നിന്ന് 2.19 ലക്ഷം രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. KLX230R SRs 1.89 ലക്ഷം, KLX230Rs 2.19 ലക്ഷം, KLX230 SRs 2.19 ലക്ഷം. KLX230R S മോഡലിന്റെ ഡെലിവറി 2026 ആഗസ്റ്റ് പകുതിയോടെ ആരംഭിക്കും KLX230, KLX230 S എന്നീ മോഡലുകൾ സെപ്റ്റംബർ പകുതിയോടെ വിപണിയിലെത്തും
Source link


