സൈജു കുറുപ്പിന്റെ നായിക ശീതൾ ജോസഫ്

സൈജുകുറുപ്പ് , ശീതൾ ജോസഫ് എന്നിവർ നായകനും നായികയുമായി പി.എസ്. അരുൺ രചനയും സംവിധാനവും നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ജൂൺ 27ന് വൈകിട്ട് 6ന് എറണാകുളം ക്രൗൺ പ്ളാസ ഹോട്ടലിൽ നടക്കും. വള, പ്രകമ്പനം എന്നീ സിനിമകളിൽ നായികയായി തിളങ്ങിയ താരം ആണ് ശീതൾ ജോസഫ്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ചിങ്ങമാസത്തിൽ നടക്കും.
നിഷാന്ത് സാഗർ, അഭിറാം രാധാകൃഷ്ണൻ, ഗോകുലൻ, ഹരിത, ദേവനന്ദ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
റയറ വെഞ്ചേഴ്സ് ഇൻ അസോസിയേഷൻ വിത്ത് എം.ആർ. ഫിലിം ഫാക്ടറിയുടെയും ആർ.ആർ. കമ്പയൻസിന്റെയും ബാനറിൽ പുനിത് , സി. രമേശ് എന്നിവർ ചേർന്നാണ് നിർമ്മാണം. ആനന്ദ് മീനാക്ഷി ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം എബി സാമുവേൽ, ചിത്ര സംയോജനം രതിൻ രാധാകൃഷ്ണൻ. പി.ആർ. ഒ പി. ശിവപ്രസാദ്. അതേസമയം സൈജുകുറുപ്പ് നായകനായി രാജേഷ് നായർ സംവിധാനം ചെയ്യുന്ന ഹരിവരാസനം അടുത്തമാസം തിരുവനന്തപുത്ത് ആരംഭിക്കും. ചിത്രാഞ്ജലി സ്റ്റുഡിയോയാണ് പ്രധാന ലോക്കേഷൻ. ബ്ളോക് ബസ്റ്റർ വിജയം നേടിയ മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാവുന്ന ഹരിവരാസനം ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്നു.
Source link


