NEWS
‘ദിവസങ്ങൾ പഴക്കമുള്ള ചോറ്, നൂഡിൽസ്, ബീഫ്, കുഴിമന്തി; പഴകിയ ഭക്ഷണം ചൂടാക്കി നൽകി, പുതിയ ഭക്ഷണത്തോടൊപ്പവും നൽകി’

കോട്ടയം ∙ നഗരസഭാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നഗരത്തിലെ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടികൂടി. 22 ഹോട്ടലുകളിലാണു പരിശോധന നടത്തിയത്. അതിൽ 9 എണ്ണത്തിൽ നിന്നു പഴകിയ ഭക്ഷണം പിടികൂടി. ദിവസങ്ങൾ പഴക്കമുള്ള ചോറ്, നൂഡിൽസ്, ബീഫ്, ചിക്കൻ കറി, മീൻകറി, അൽഫാം, കുഴിമന്തി തുടങ്ങിയവയാണ് കണ്ടെത്തിയത്. ഗന്ധവും നിറവും മാറിയ ഭക്ഷണം വീണ്ടും ചൂടാക്കി നൽകുകയും പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ 9 സ്ഥാപനങ്ങൾക്കെതിരെ നഗരസഭാ ആരോഗ്യവിഭാഗം പിഴ ചുമത്തി നോട്ടിസ് നൽകി. നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ ടി.എ.തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രവീൺ, പ്രമോദ്, സുർജിത്, ലിനീഷ്, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Source link


