NEWS

ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചു; വയോധികന് ദാരുണാന്ത്യം


പത്തനംതിട്ട∙ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു. ആർപ്പൂക്കര പനമ്പാല കവലയിൽ ഇന്നലെ രാവിലെ 10 നാണ് അപകടം. തിരുവല്ല സ്പിൻസ്സ് ടൈയ്ലറിങ് ഉടമ ആർപ്പൂക്കര കോലേട്ടമ്പലത്തിന് സമീപം ജിബുനിലയം വീട്ടിൽ ഗംഗാധരൻ (76) ആണ് മരിച്ചത്. ബുള്ളറ്റിൽ തിരുവല്ലക്ക് പോവുകയായിരുന്ന ഗംഗാധരനെ ലോറി ഇടിക്കുകയായിരുന്നു. ഉടൻ ബോധരഹിതനായ ഗംഗാധരനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും  വൈകിട്ടോടെ മരിച്ചു. സംസ്ക്കാരം ഇന്ന് 4ന് വിട്ടുവളപ്പിൽ.


Source link

Back to top button