CINEMA

‘ ആത്മവിമർശനത്തിന് തയ്യാറാവണം, സ്വയം തിരുത്താനും കൂടുതൽ നല്ല മനുഷ്യരാവാനും കഴിയണം’ , മോഹൻലാൽ പറഞ്ഞതിനെ കുറിച്ച് വി കെ ശ്രീരാമൻ

താര സംഘടനയായ ‘അമ്മ’യിൽ ഉടലെടുത്ത ഭരണ പ്രതിസന്ധിക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ശ്വേത അടക്കം കൂട്ടമായി രാജി വച്ചത്. ശ്വേത മേനോനും ഭരണസമിതിയിലെ മറ്റ് 17 അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. വാർഷിക ജനറൽ ബോഡി യോഗത്തിലുണ്ടായ തർക്കങ്ങൾക്കൊടുവിലായിരുന്നു നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനൊപ്പം ‘അമ്മ’യുടെ പ്രാഥമിക അംഗത്വവും ശ്വേത മേനോൻ ഉപേക്ഷിച്ചു.

അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയുടെ ജനറൽ ബോഡിയിൽ മോഹൻലാൽ സംസാരിച്ച കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ വി.കെ. ശ്രീരാമൻ. ആത്മ വിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണമെന്നും മോഹൻലാൽ പറഞ്ഞതായി ഫേസബുക്ക് പോസ്റ്റിൽ വി.കെ. ശ്രീരാമൻ ചൂണ്ടിക്കാട്ടി.

വി.കെ.ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റ്

മുപ്പത് വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ ഒരു സംഘടനക്ക് രൂപം കൊടുക്കാൻ ശ്രമിക്കുമ്പോൾ പ്രധാനമായും സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൂട്ടായ പരിശ്രമത്തിലൂടെ നമുക്കാ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്.

ജീവിതം മുന്നോട്ടു കൊണ്ടു പോവ്വാനാവാതെ വീണു പോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ആവുന്നുണ്ട് ഇപ്പോൾ.

മറ്റു ഭാഷകളിലൊന്നും സമാനമായ സംഘടനയില്ല.

ഞാൻ തന്നെ അഭിനയിച്ച ചില സിനിമകൾ ഇപ്പോൾ കാണുമ്പോൾ കണ്ണുനിറയാറുണ്ട്, കാരണം പല സീനുകളിലും കൂടെ അഭിനയിച്ചവരൊന്നും ഇപ്പോൾ നമ്മോടൊപ്പം ഇല്ല.

നാം ആത്മ വിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കുടുതൽ നല്ല മനുഷ്യരാവാനും നമുക്കു കഴിയണം.

ആ പ്രസംഗം ഓർമ്മയിൽ നിന്ന് എടുത്തെഴുതിയതാണ്.

വാക്കുകൾ മാറിപ്പോയിട്ടുണ്ടാവാം

പക്ഷെ, പൊരുളിതാണ്.

ന്നു.


Source link

Back to top button