NEWS
ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന വയോധികയുടെ സ്വർണമാല കവരാൻ ശ്രമം; സ്ത്രീ അറസ്റ്റിൽ

മൂവാറ്റുപുഴ ∙ വയോധികയുടെ സ്വർണമാല കവരാൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശിനി അറസ്റ്റിൽ. മധുര സ്വദേശിനി സെൽവി (46) ആണ് അറസ്റ്റിലായത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ നിന്ന മുളവൂർ സ്വദേശിയായ വയോധികയുടെ മൂന്നര പവന്റെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. വയോധിക ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയവർ പ്രതിയെ തടഞ്ഞുവയ്ക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പ്രതിക്കെതിരെ കേരളത്തിനകത്തും പുറത്തും സമാന കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐമാരായ സി.ആർ.രഞ്ജുമോൾ, കെ.എസ്.ജയൻ, ജി.അനൂപ്, പി.സി.ജയകുമാർ, സീനിയൽ സിവിൽ പൊലീസ് ഓഫിസർമാരായ ഷിജു രാജപ്പൻ, കെ.വി.ഗിരീഷ് കുമാർ, പ്രതിഷ, എം.എ.മജീഷ എന്നിവരാണുണ്ടായിരുന്നത്.
Source link


