NEWS
എണ്ണയല്ല, വിദേശത്ത് 2 എണ്ണപ്പാടം ‘മൊത്തത്തോടെ’ വാങ്ങാൻ ഇന്ത്യ; നടന്നാൽ 2 നേട്ടങ്ങൾ, ട്രംപ് എന്തു പറയും?

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന സർക്കാരിലെ ട്രഷറി വകുപ്പിന് മുന്നിൽ ഇന്ത്യയിൽ നിന്ന് ആ അപേക്ഷ എത്തിക്കഴിഞ്ഞു. ട്രഷറി വകുപ്പും ട്രംപും പച്ചക്കൊടി വീശിയാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ഡബിളാനന്ദം. ഒന്ന്, യുഎസ് ഇപ്പോൾ ‘അടക്കിഭരിക്കുന്ന’ വെനസ്വേലൻ എണ്ണ ഉൽപാദന രംഗത്ത് നിർണായക സാന്നിധ്യമാകാൻ ഇന്ത്യയ്ക്ക് കഴിയും. രണ്ട്, വർഷങ്ങളായി കുടിശികയായി കിടക്കുന്ന 50 കോടി ഡോളറിന്റെ (ഏകദേശം 4800 കോടി രൂപ) ലാഭവിഹിതം (ഡിവിഡന്റ്) തിരിച്ചുകിട്ടും. നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടി യുഎസിലെ ജയിലിലടച്ചതിന് പിന്നാലെ, വെനസ്വേലൻ എണ്ണ വ്യവസായത്തിന്റെയും വിൽപനയുടെയും മേൽനോട്ടം യുഎസിനാണ്. യുഎസിന്റെ അനുമതിയില്ലാതെ വെനസ്വേയിൽ ഇന്ത്യൻ കമ്പനികൾക്കും നിക്ഷേപ തീരുമാനങ്ങളൊന്നും എടുക്കാനാവില്ല.2 എണ്ണപ്പാടങ്ങൾ നോട്ടമിട്ട് ഒഎൻജിസി വിദേശ്
Source link


