SPORTS
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ പരാതിയുമായി യുവതി

മുംബൈ∙ ഇന്ത്യൻ യുവ ക്രിക്കറ്റ് താരം അഭിഷേക് പൊറേൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പൊലീസിൽ പരാതി നൽകി യുവതി. ആഭ്യന്തര ക്രിക്കറ്റിൽ ബംഗാളിനു വേണ്ടി കളിക്കുന്ന അഭിഷേക് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ വിശ്വസ്തനായ താരമാണ്. ബംഗാളിലെ ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസിനാണ് പെൺകുട്ടിയും മാതാവും ചൊവ്വാഴ്ച പരാതി നല്‍കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മൂന്നു വർഷമായി അഭിഷേകുമായി ബന്ധമുണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് അഭിഷേക് വിവാഹ വാഗ്ദാനത്തിൽനിന്നു പിന്തിരിഞ്ഞെന്നാണു യുവതിയുടെ പരാതിയിലുള്ളത്. 2023 മുതൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായി അഭിഷേക് ഐപിഎൽ കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ നാലു മത്സരങ്ങളിൽ ഇറങ്ങിയ താരം, 108 റൺസാണ് സ്കോർ ചെയ്തത്. നാലു കോടി രൂപയാണ് ഒരു ഐപിഎൽ സീസണിൽ താരത്തിന് പ്രതിഫലമായി ലഭിക്കുന്നത്. ബംഗാളിനായി ഫസ്റ്റ് ക്ലാസിൽ 32 മത്സരങ്ങളും ലിസ്റ്റ് എയിൽ 23 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.
Source link


