BUSINESS
JAM Trinity: ഇന്ത്യയുടെ ‘പുതുതലമുറ സാമ്പത്തിക ആയുധം’; ലോകരാജ്യങ്ങളെ അമ്പരപ്പിച്ച കിടിലന്‍ കണ്ടുപിടിത്തങ്ങള്‍

India Finance: സാമ്പത്തിക കാര്യങ്ങളില്‍ ഇന്ത്യ പിന്നില്‍ നിന്നിരുന്ന കാലം കഴിഞ്ഞു. നിലവില്‍ ലോകത്തെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളില്‍ ഒന്നാണ് ഇന്ത്യ. പല രാജ്യങ്ങളും കോടികള്‍ മുടക്കി കിണഞ്ഞു പരിശ്രമിച്ചിട്ടും സാധിക്കാത്ത കാര്യങ്ങള്‍ ഇന്ത്യ കുറഞ്ഞ ചെലവില്‍ നിസാരമായി വിജയിപ്പിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക രംഗത്ത് വന്‍കിട ശക്തികളെപ്പോലും അമ്പരപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നു. രാജ്യത്തിന്റെ ‘പുതുതലമുറ സാമ്പത്തിക ആയുധങ്ങള്‍’ അത്രമേല്‍ ശക്തമാണ്. ഇവയില്‍ പലതും ഇന്ന് ഇന്ത്യയില്‍ നിന്ന് നേടാന്‍ പലരും പരിശ്രമിക്കുന്നു. ഇന്ത്യയുടെ ഈ സാമ്പത്തിക ആയുധങ്ങളെ ‘ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (DPI)’ എന്നു വിശേഷിപ്പിക്കുന്നതിലും തെറ്റില്ല. വിദേശ രാജ്യങ്ങള്‍ കോടികള്‍ മുടക്കി പരാജയപ്പെട്ടിടത്താണ് ഇന്ത്യ വിപ്ലവകരമായ ഈ സാമ്പത്തിക കണ്ടുപിടിത്തങ്ങള്‍ നടത്തിയതെന്നത് പ്രധാന്യം വര്‍ധിപ്പിക്കുന്നു. ലോകത്തെ ഞെട്ടിച്ച ഇന്ത്യയുടെ പ്രധാന സാമ്പത്തിക കണ്ടുപിടിത്തങ്ങളും അവയുടെ നേട്ടങ്ങളും അറിയാം. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (UPI)ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക കണ്ടുപിടിത്തമാണ് യുപിഐ. ഇന്ത്യയുടെ യുപിഐ നെറ്റ്‌വര്‍ക്കിനായി ലോക രാജ്യങ്ങള്‍ ഇന്ന് ക്യൂ ആണ്. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം ബാങ്ക് അക്കൗണ്ടുകള്‍ തമ്മില്‍ പണമിടപാട് നടത്താന്‍ സഹായിക്കുന്ന ഇന്ത്യയുടെ ഈ സാങ്കേതികവിദ്യ ലോക രാജ്യങ്ങളെ ഒന്നാകെ അമ്പരപ്പിച്ചതാണ്. വഴിയോര കച്ചവടക്കാര്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ വിപ്ലവകരമായ മാറ്റമാണ് യുപിഐ കൊണ്ടുവന്നത്. ആഗോള തലത്തിലെ മൊത്തം തത്സമയ (Real-time) ഡിജിറ്റല്‍ ഇടപാടുകളില്‍ പകുതിയോളവും ഇന്ന് ഇന്ത്യയിലാണ് നടക്കുന്നത്. സിംഗപ്പൂര്‍, യു.എ.ഇ, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പല വിദേശ രാജ്യങ്ങളും ഇന്ന് യു.പി.ഐ സ്വീകരിച്ചു കഴിഞ്ഞു.ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ് (ONDC)ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, സൊമാറ്റോ തുടങ്ങിയ വന്‍കിട കമ്പനികളുടെ കുത്തക അവസാനിപ്പിക്കാന്‍ ഇന്ത്യ വികസിപ്പിച്ച ഡിജിറ്റല്‍ വാണിജ്യ ശൃംഖലയാണ് ഒഎന്‍ഡിസി. ചെറിയ കടകള്‍ക്കും ഹോട്ടലുകള്‍ക്കും വന്‍കിട കമ്പനികളോട് മത്സരിച്ച് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ കമ്മീഷനില്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ ഈ നെറ്റ്‌വര്‍ക്ക് സഹായിക്കുന്നു. JAM Trinity (Jan Dhan, Aadhaar, Mobile)ഏതൊരു ഡിജിറ്റല്‍ വിപ്ലവത്തിനും മികച്ച അടിസ്ഥാന സൗകര്യം ആവശ്യമാണ്. ഇത് നിശബ്ദമായി ഘട്ടംഘട്ടം വികസിപ്പിച്ചെടുക്കുകയാണ് ഇന്ത്യ ചെയ്തത്. ഇന്ത്യ ഈ നേട്ടം കൈവരിച്ചത് JAM (Jan Dhan, Aadhaar, Mobile) വഴിയാണ്. ജനധന്‍ ബാങ്ക് അക്കൗണ്ട്, ആധാര്‍ കാര്‍ഡ്, മൊബൈല്‍ കണക്റ്റിവിറ്റി എന്നിവ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് വളരെ നിസാരമായി തോന്നാം. പക്ഷെ ലോകം ഈ സംയോജനത്തെ വലിയ വിപ്ലവമായി കാണുന്നു. ഈ ട്രിനിറ്റി വഴി രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് പെട്ടെന്ന് തന്നെ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകുന്നു. ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT)മുമ്പ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ അവരിലേയ്ക്ക് എത്തുന്നില്ലെന്നതായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ ഇന്ന് എല്ലാം കൃത്യമാണ്. ഇതിനായി ഇടനിലക്കാരെ ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. സഹായങ്ങള്‍ നേരിട്ട് ഉപയോക്താക്കളിലേയ്ക്ക് എത്തിച്ചു. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡികളും, പെന്‍ഷനുകളും, മറ്റ് ആനുകൂല്യങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന സംവിധാനം ലോക രാജ്യങ്ങള്‍ക്ക് പോലും അമ്പരപ്പായിരുന്നു. അഴിമതിയും, കള്ളപ്പണ ഇടപാടുകളുമാണ് രാജ്യം തടഞ്ഞത്.അക്കൗണ്ട് അഗ്രഗേറ്റര്‍ ഫ്രെയിംവര്‍ക്ക് (Account Aggregator)സാധാരണക്കാര്‍ക്കും, ചെറുകിട കച്ചവടക്കാര്‍ക്കും ഈടുകളോ, വലിയ പേപ്പര്‍ വര്‍ക്കുകളോ ഇല്ലാതെ ബാങ്ക് സ്റ്റേറ്റ്മെന്റുകളും, ജിഎസ്ടി വിവരങ്ങളും സുരക്ഷിതമായി ഡിജിറ്റലായി പങ്കുവെച്ച് വേഗത്തില്‍ വായ്പകള്‍ ലഭ്യമാക്കുന്ന സംവിധാനം സാധ്യമാക്കി. കണ്ടുപിടിത്തങ്ങളുടെ നേട്ടങ്ങള്‍ പണമിടപാടുകള്‍ ഡിജിറ്റലായതോടെ കള്ളപ്പണത്തിന്റെ ഒഴുക്ക് കുറയുകയും, നികുതി വരുമാനം വര്‍ധിക്കുകയും ചെയ്തു. സുതാര്യത കൈവന്നു. പാശ്ചാത്യ രാജ്യങ്ങളുടെ ‘സ്വിഫ്റ്റ്’ (SWIFT) പോലുള്ള സാമ്പത്തിക നെറ്റ്വര്‍ക്കുകളെ ആശ്രയിക്കാതെ സ്വന്തം സാങ്കേതികവിദ്യയിലൂടെ ലോക സാമ്പത്തിക രംഗത്ത് ഇന്ത്യ ഒരു പുതിയ ശക്തിയായി മാറി. ബാങ്ക് അക്കൗണ്ടുകള്‍ സ്വപ്നം കാണാന്‍ കഴിയാതിരുന്ന കോടിക്കണക്കിന് ഗ്രാമീണ ജനങ്ങളെ രാജ്യത്തിന്റെ പ്രധാന സാമ്പത്തിക ധാരയിലേക്ക് കൊണ്ടുവന്നു. ചെറുകിട- ഇടത്തരം സംരംഭകര്‍ക്ക് ഡിജിറ്റല്‍ വിപണിയിലേക്ക് എളുപ്പത്തില്‍ പ്രവേശനം ലഭിച്ചു. കുറഞ്ഞ ചിലവില്‍ ബിസിനസ് വ്യാപിപ്പിക്കാനും സാധിച്ചു.
Source link


