NEWS

ശിവഗിരിയിൽ മാതൃ സഭ കേന്ദ്ര എക്സി. യോഗം

ശിവഗിരി:ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ മാതൃസഭയുടെ കേന്ദ്ര എക്സിക്യൂട്ടീവ് യോഗം ചേർന്നു.ഗുരുധർമ്മത്തിൽ അധിഷ്ഠിതമായ വനിതാ ശാക്തീകരണത്തിനുള്ള കാര്യങ്ങൾ ചർച്ച ചെയ്തു.

.ഗുരുദേവ കൃതികളുടെ പ്രചരണാർത്ഥം ആത്മോപദേശശതകം പാരായണ സമിതികൾ എല്ലാ ജില്ലകളിലും രൂപീകരിക്കും.മാതൃസഭ നടത്തിവരുന്ന വിഷരഹിത പച്ചക്കറി കൃഷിക്കായി അടുക്കളത്തോട്ടം പദ്ധതി ശക്തമാക്കും. ശിവഗിരിയിൽ ഉദ്യാനം സജ്ജീകരിക്കും.

,ജില്ലകൾ തോറും കുട്ടികൾക്കായി രവിവാര പാഠശാല രൂപീകരിക്കും. മുതിർന്ന സ്ത്രീകളുടെ ആരോഗ്യപരിപാലനത്തിനായി പ്രത്യേക ആരോഗ്യ സംരക്ഷണ ജീവിതശൈലി രൂപീകരണ ക്ലാസുകൾ,യോഗ,ധ്യാന പ്രാർത്ഥനാ പരിശീലനം, വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്ലാസുകൾ എന്നിവ നടത്താനും തീരുമാനിച്ചു. ഗുരുധർമ്മ പ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അധ്യക്ഷത വഹിച്ചു.മാതൃസഭ സെക്രട്ടറി ശ്രീജ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ. സി. അനിതാ ശങ്കർ സ്വാഗതവും ,ജോയിന്റ് സെക്രട്ടറി സിന്ധു ഷാജി നന്ദിയും പറഞ്ഞു.


Source link
NEWS

Back to top button