ടോക്സിക് ആഗസ്റ്റ് 26ന് , തിരുവോണ ദിവസം ഒരാൾ കൂടി ഇറങ്ങും

പ്രേക്ഷക ലക്ഷങ്ങൾ ആവേശത്തോടെ കാത്തിരിക്കുന്ന യാഷ് നായകനായി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് തിരുവോണദിനമായ ആഗസ്റ്റ് 26ന് റിലീസ് ചെയ്യും.
രണ്ട് വ്യത്യസ്ത ലുക്കിൽ യാഷിന്റെ ചിത്രവുമായി പുതിയ പോസ്റ്റർ പുറത്തിറങ്ങി.Honour thy Father എന്ന കുറിപ്പോടെയാണ് പുതിയ പോസ്റ്റർ. പലതവണ റിലീസ് മാറ്റിയ ടോക്സിക് ഇക്കുറി പ്രഖ്യാപിച്ച ദിവസംതന്നെ പുറത്തിറങ്ങും. കന്നടയിലും ഇംഗ്ളീഷിലും ഒരേസമയം ചിത്രീകരിച്ച ടോക്സിക് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ഡബ് പതിപ്പ് പുറത്തിറങ്ങും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ , സുദേവ് നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റാർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം.
Source link


