CINEMA

പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധയിൽ കൈ പൊള്ളി,​ വൻ പരാജയമെന്ന് നിർമ്മാതാവ്

പൃഥ്വിരാജിനെ നായകനാക്കി ജയൻ നമ്പ്യാർ സംവിധാനം ചെയ്ത ചിത്രമാണ് വിലായത്ത് ബുദ്ധ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം ഇതുവരെ ഒ.ടി.ടിയിൽ റിലീസ് ചെയ്തിട്ടില്ല . ചിത്രം ഒ.ടി.ടിയിൽ റിലീസ് ചെയ്യാത്തതിനെ കുറിച്ച് തുറന്നു പറയുകയാണ് നിർമ്മാതാവ് എ.വി. അനൂപ്. വിലായത്ത് ബുദ്ധ വലിയ പരാജയമായിരുന്നെന്ന് അനൂപ് പറഞ്ഞു. കൗമുദി ടിവിയുടെ സ്ട്രെയ്റ്റ് ലൈൻ അഭിമുഖ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സത്യത്തിൽ വിലായത്ത് ബുദ്ധ വാഷൗട്ടായിരുന്നു,​ തിരെ പ്രതീക്ഷിക്കാത്ത അനുഭവമായിരുന്നു,​ സോഷ്യൽ മീഡിയയിൽ നെഗറ്റീവ് റെസ്പോൺസും അറ്റാക്കുമാണ് ഉണ്ടായത്. കുറച്ച് ലാഗ് ഉണ്ടായിരുന്നുമെങ്കിലും സിനിമ തീരെ മോശമായിരുന്നു എന്ന് പറയാൻ പറ്റില്ല എന്നും അനൂപ് പറഞ്ഞു. വളരെ അറിയപ്പെടുന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമായിരുന്നു വിലായത്ത് ബുദ്ധ. ചിലപ്പോൾ വിലായത്ത് ബുദ്ധ എന്ന പേര് ആളുകൾക്ക് നെഗറ്റീവ് അടിച്ചതാകാം. എന്താണെന്ന് ആളുകൾക്ക് മനസിലായിട്ടുണ്ടാവില്ല. വലിയ പരിശ്രമവും ബ‌ഡ്ജറ്റുമെല്ലാമായി ചെയ്ത സിനിമയായിട്ടും കാര്യമുണ്ടായില്ലെന്നും അദ്ദേഹം പറ‌ഞ്ഞു. റിലീസിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമുമായി എഗ്രിമെന്റിൽ എത്തിയിരുന്നെങ്കിലും പടം ഫ്ലോപ്പായതിനാൽ അവർ പിൻമാറിയെന്നും അനൂപ് വ്യക്തമാക്കി.

സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. ജി.ആർ. ഇന്ദുഗോപന്റെ ഇതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയായിരുന്നു ചിത്രം ഒരുക്കിയത്. പൃഥ്വിരാജ് സുകുമാരൻ,​ കോട്ടയം രമേഷ് എന്നിവർക്കൊപ്പം ഷമ്മി തിലകൻ,​ അനു മോഹൻ,​ പ്രിയംവദ കൃഷ്ണൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.


Source link

Back to top button