NEWS

കവി പി നാരായണക്കുറുപ്പ് അന്തരിച്ചു

തിരുവനന്തപുരം : കവിയും സാഹിത്യകാരനുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു. 92 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം പേരൂർക്കട ഇന്ദിരാ നഗറിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം ജൂൺ 21 ഞായർ വൈകിട്ട് മൂന്നരയ്ക്ക് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. കേരള സാഹിത്യ അക്കാഡമി അവാർഡ്,​ ഓടക്കുഴൽ,​ കേരള പാണിനി,​ വള്ളത്തോൾ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2022ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

ഭാര്യ :l വിജയലക്ഷ്മി,​ മക്കൾ : ഡോ. വൃന്ദ ജയകുമാർ (റിട്ട,​ പ്രൊഫസർ,​ ഡി.ബി കോളേജ്,​ ശാസ്താംകോട്ട)​,​ വിജു നാരായണൻ ( ഡെപ്യുട്ടി ഡയറക്ടർ,​ ലോക്സഭ സെക്രട്ടറിയേറ്റ്)​,​ വിവേക് നാരായണൻ ( മാനേജിംഗ് എഡിറ്റർ,​ നെറ്റ്‌വർക്ക് 18)​.


Source link
NEWS

Back to top button