NEWS
സുകുമാരൻ നായർ എൻഎസ്എസ് ജനറൽ സെക്രട്ടറി; ഗണേഷിന്റെ അംഗത്വം പുതുക്കിയില്ല; ‘പരാതിയുണ്ടെങ്കിൽ കേസ് കൊടുക്കാം’

ചങ്ങനാശേരി∙ എൻഎസ്എസിന്റെ ജനറൽ സെക്രട്ടറിയായി ജി.സുകുമാരൻ നായരെ വീണ്ടും തിരഞ്ഞെടുത്തു. മുൻ മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗത്വം പുതുക്കി നൽകിയില്ല. ബോർഡിൽ ഗണേഷിന്റെ കാലാവധി അവസാനിച്ചിരുന്നു. പത്തനാപുരത്തെ എൻഎസ്എസ് താലൂക്ക് യൂണിയന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേതൃത്വവുമായി അകൽച്ചയിലായിരുന്നു ഗണേഷ്. ട്രഷററായി എൻ.വി.അയ്യപ്പൻപിള്ളയെ വീണ്ടും തിരഞ്ഞെടുത്തു. കാലാവധി തീർന്നതിനാലാണ് ഗണേഷിനെ വീണ്ടും ഡയറക്ടർ ബോർഡിലേക്ക് എടുക്കാത്തതെന്നു ജനറൽ സെക്രട്ടറി സുകുമാരൻ നായർ പറഞ്ഞു. അല്ലാതെ പുറത്താക്കിയതല്ല. വർഷങ്ങളായി ബോർഡിൽ സ്ഥാനം കിട്ടാത്തവരുണ്ട്. അവര്ക്ക് സ്ഥാനം കൊടുക്കണം. പ്രവർത്തനം അനുസരിച്ചാണ് ആളുകളെ മാറ്റുന്നത്. പരാതിയുണ്ടെങ്കിൽ ഗണേഷിനു കേസ് കൊടുക്കാമെന്നും സുകുമാരൻ നായർ പറഞ്ഞു.
Source link


