LIFESTYLE

വാടക 5000 രൂപ, കറന്റ് ബിൽ 300 രൂപ! ഇത്രയും കുറഞ്ഞ ചെലവിൽ ജീവിക്കാനാകുമോ? അതും മണാലിയിൽ…


നഗരങ്ങളിലെ തിരക്കുകളിൽ നിന്നും മലിനീകരണത്തിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഐടി മേഖലയിലും മറ്റും റിമോട്ട് ജോലി ചെയ്യുന്ന ഒരുപാടാളുകൾക്ക്, മലയും മഞ്ഞും പച്ചപ്പുമെല്ലാമുള്ള ഇടത്ത് പോയി ജീവിക്കുക എന്നത് വലിയ സ്വപ്നമാണ്. എങ്കിലും ചെലവുകൾ ഓർത്ത് പലരും ഈ സ്വപ്നം വേണ്ടെന്നു വയ്ക്കാറാണ് പതിവ്. ഇവിടെയാണ് ‘ടു വാഗബോണ്ട് മോങ്ക്സ്’ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു ഇന്ത്യൻ ദമ്പതികൾ തങ്ങളുടെ മണാലിയിലെ കുറഞ്ഞ ബജറ്റ് ജീവിതം പങ്കുവച്ച് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.പർവതക്കാഴ്ചകൾ നിറഞ്ഞ അപ്പാർട്മെന്റ്മണാലിയിലെ അതിമനോഹരമായ പർവതക്കാഴ്ചകൾ ജനാലയിലൂടെ കാണാൻ സാധിക്കുന്ന ഒരു ചെറിയ 1 ആർകെ (വൺ റൂം കിച്ചൺ) അപ്പാർട്മെന്റിലാണ് ദമ്പതികൾ താമസിക്കുന്നത്. പ്രതിമാസ വാടക വെറും 5,000 രൂപ. പ്രതിമാസ കറന്റ് ബിൽ 300 രൂപയ്ക്ക് താഴെയാണ്.അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഈ വീട് സാധനങ്ങൾ സ്വന്തമായി വാങ്ങിയാണ് അവർ ഒരുക്കിയിരിക്കുന്നത്. മണാലിയിൽ ഫർണിഷ് ചെയ്ത അപ്പാർട്മെന്റുകൾക്ക് സ്ഥലവും സൗകര്യങ്ങളും അനുസരിച്ച് വലിയ തുക ഈടാക്കാറുണ്ടെങ്കിലും, ഇത്തരത്തിൽ ലളിതമായ സൗകര്യങ്ങൾ തിരഞ്ഞെടുക്കുന്നത് വഴി വലിയൊരു തുക ലാഭിക്കാൻ ഇവർക്ക് സാധിക്കുന്നുണ്ട്.പ്രതിമാസ ചെലവുകള്‍വീട്ടിൽ തന്നെ സ്വയം പാചകം ചെയ്യുന്ന ശീലമുള്ളതിനാൽ പലചരക്ക് ബിൽ ഏകദേശം 4,000 രൂപയാണ്. പാചകം ചെയ്യാൻ മടിയുള്ള ദിവസങ്ങളിലോ, പവർകട്ട് ഉള്ളപ്പോഴോ മാത്രമാണ് ഇവർ പുറത്തുനിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നത്. ഇതിനായി പ്രതിമാസം 1,500 മാറ്റിവയ്ക്കുന്നു.


Source link

CINEMA

CINEMA

Back to top button