SPORTS

റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? നമുക്കത് തീർക്കാം: ഹർഭജൻ സിങ്ങിനെ വെല്ലുവിളിച്ച് ശ്രീശാന്ത്


മുംബൈ∙ 2008 ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ‘സ്ലാപ്പ് ഗേറ്റ്’ വിവാദം വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. അടുത്തിടെ നടന്ന ഒരു ഷോയ്ക്കിടെ ശ്രീശാന്ത്, ഹർഭജൻ സിങ്ങിനെ വെല്ലുവിളിച്ചതോടെയാണ് വീണ്ടും ചർച്ചകൾ ഉയർന്നത്. പരിപാടിക്കിടെ ഹർഭജൻ സിങ്ങും ശ്രീശാന്തും ബോക്സിങ് ഡ്രസ് ധരിച്ച് നിൽക്കുന്ന ചിത്രം സ്ക്രീനിൽ കാണിച്ചപ്പോൾ ശ്രീശാന്ത് പ്രതികരിച്ച രീതിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഹർഭജനെ വെല്ലുവിളിച്ച ശ്രീശാന്ത് ഒരു ബോക്സിങ് റിങ്ങിൽ കാര്യങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.2008 ഐപിഎല്ലിൽ കിങ്സ് ഇലവന്‍ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിങ്സ്), മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനു ശേഷം ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്ത് അടിച്ചതായിരുന്നു വിവാദങ്ങളുടെ തുടക്കം. എന്നാൽ, ഈ പിണക്കങ്ങളെല്ലാം മറന്ന് ശ്രീശാന്തും ഹര്‍ഭജനും ഒന്നിച്ചിരുന്നു. ഇരുവരും പൊതുപരിപാടികളിലും പരസ്യങ്ങളിലും ഒന്നിച്ച് ഭാഗമായിരുന്നു. അന്നത്തെ സംഭവത്തില്‍ താന്‍ വളരെയധികം ഖേദിക്കുന്നതായി ഹര്‍ഭജന്‍ സിങ് പലയിടങ്ങളിലും ആവർത്തിച്ചിട്ടുണ്ട്.


Source link

Back to top button